സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാള: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ പുത്തൻചിറ വൈലിക്കട വീട്ടിൽ സുനിൽകുമാർ (42)എന്നയാളെ മാള പോലീസ് അറസ്റ്റു ചെയ്തു.മുൻപ് കേസ്സ് കൊടുത്തതിലുള്ള വിരോധത്താൽ പരാതിക്കാരിയുടെ പുത്തൻചിറയിലുള്ള വീടിന്റെ കാർപോർച്ചിലേക്ക് അതിക്രമിച്ച കയറി ഇവരെ തടഞ്ഞ് നിറുത്തി കൈകൊണ്ട് അടിച്ച് തള്ളി താഴെയിട്ട് ദേഹോപദ്രവം ഏല്പിച്ച് മാനഹാനിയും മനോവിഷമവുമുണ്ടാക്കിയ കാര്യത്തിനാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Continue Reading