സ്വച്ഛ് അമൃത് മഹോൽസവ്; സ്വച്ഛതാ റാലിയും ശുചീകരണ പ്രവർത്തനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ… ഇരിങ്ങാലക്കുട: സ്വച്ഛ് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ഛത ലീഗിൻ്റെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു .തുടർന്ന് കൗൺസിലർമാർ, വ്യാപാര വ്യവസായികൾ, യൂത്ത് ക്ലബ്ബ് വളണ്ടിയർമാർ,ഹരിതകർമസേന, കുടുംബശ്രീ, തൊഴിലുറപ്പ്,വിവിധ സ്കൂളുകളുടെ എൻ സി സി, എസ് പി സി, എൻഎസ്എസ് , പ്രതിനിധികൾ ക്രൈസ്റ്റ് കോളേജ്Continue Reading

സാമൂഹ്യക്ഷേമ വകുപ്പിൻ്റെ ” വി കെയർ പദ്ധതി “ക്ക് പിന്തുണയുമായി ക്യാമ്പസുകളും; പദ്ധതിയിൽ പങ്കാളികളാകുന്നത് അഞ്ച് ലക്ഷത്തോളം എൻഎസ്എസ്, എൻസിസി വളണ്ടിയർമാർ… ഇരിങ്ങാലക്കുട: കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വി കെയർ ജീവകാരുണ്യ പദ്ധതിയിൽ നാഷണൽ സർവീസ് സ്കീമും നാഷണൽ കേഡറ്റ് കോർപ്പും കൈകോർക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർവഹിച്ചു. വിദ്യാഭ്യാസമെന്നത്Continue Reading

സാമൂഹ്യനീതി വകുപ്പിൻ്റെ ‘ വി കെയർ ‘ പദ്ധതിയിൽ കൈകോർക്കാൻ അഞ്ച് ലക്ഷത്തോളം  എൻസിസി, എൻഎസ്എസ് വളണ്ടിയർമാരും; സംസ്ഥാനതല ഉദ്ഘാടനം നാളെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ.. തൃശ്ശൂർ: കേരള സാമൂഹ്യസുരക്ഷാ മിഷൻ്റെ ആഭിമുഖ്യത്തിൽ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘വി-കെയർ’ ജീവകാരുണ്യപദ്ധതിയിൽ സംസ്ഥാനത്തെ എൻഎസ്എസ്, എൻസിസി വോളണ്ടിയർമാർ കൈകോർക്കുന്നതിന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ തുടക്കമാവും. സെപ്റ്റംബർ ർ 17ന് രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.Continue Reading

അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ അക്രമിക്കാൻ ശ്രമിച്ച കേസിൽ അന്നമനട സ്വദേശിയായ പ്രതി പിടിയിൽ… മാള:അർധരാത്രി ആയുധവുമായി കല്ലൂരിലെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അന്നമനട തൈക്കൂട്ടം അണ്ണാറയിൽ താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ‘ പാതിരാ അംബു’ എന്നറിയപ്പെടുന്ന അംബുജാക്ഷൻ ( 35 ) എന്നയാളെ മാള സി ഐ സജിൻ ശശി അറസ്റ്റു ചെയ്തു. ഈ മാസം പതിനഞ്ചാം തിയ്യതി രാത്രി പന്ത്രണ്ടുContinue Reading

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; വെള്ളാങ്ങല്ലൂർ സ്വദേശിയായ പ്രതി പിടിയിൽ. മാള : യുവതിയെ കയറി പിടിച്ച് മാനഭംഗപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വെള്ളാങ്ങല്ലൂർ വെള്ളക്കാട് സ്വദേശി മാനാത്ത് വീട്ടിൽ കാർത്തികേയൻ (53) എന്നയാളെ മാള സി ഐ സജിൻ ശശി, എസ് ഐ രമ്യ കാർത്തികേയൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഒൻപതാം തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പ്രതിയുടെ വീട്ടിൽ നിന്നാണ് പ്രതിയെContinue Reading

ഇന്ത്യൻ സ്വച്ഛതാ ലീഗിൽ ഇരിങ്ങാലക്കുട നഗരസഭയും… ഇരിങ്ങാലക്കുട : മാലിന്യ മുക്തനഗരം നിർമ്മിക്കുന്നതിന് ദേശീയതലത്തിൽ നടത്തുന്ന അന്തർനഗര മൽസരമായ ഇന്ത്യൻ സ്വച്ഛതാ ലീഗിൽ ഇരിങ്ങാലക്കുട നഗരസഭയും പങ്കാളിയാകുന്നു. ഇതിൻ്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ മുന്നോടിയായി   ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ  നഗരസഭ വൈസ് ചെയർമാൻ  ടി വി ചാർലി  അധ്യക്ഷത വഹിച്ചു. സ്വച്ഛതാ  ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17 ന് Continue Reading

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ്റെ മാതാവ് റിട്ട. പ്രധാന അധ്യാപിക കണക്കശ്ശേരി വീട്ടിൽ രാധ അന്തരിച്ചു.. ഇരിങ്ങാലക്കുട : നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ്റെ മാതാവും റിട്ടയേർഡ് പ്രധാന അധ്യാപികയുമായ  കണക്കശ്ശേരി വീട്ടിൽ രാധ (82 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ വി നാരായണൻകുട്ടി മേനോൻ. സജീവ് മേനോൻ ( ബിസിനസ്സ്), കെ സരിത ( എറിയാട് എസ് വിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ്സ്) എന്നിവരാണ് മറ്റ് മക്കൾ. സതിContinue Reading

സ്വകാര്യ ബസ്സിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്… ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട് സ്വകാര്യ ലിമിറ്റഡ് ബസ് സ്‌കൂട്ടറിലിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്.  രാവിലെ 8.45 ന് ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വെള്ളാങ്ങല്ലൂർ  സ്വദേശിയും  എരുമക്കാട്ടുപറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (53), മകള്‍ എല്‍ന (മൂന്ന്) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്. എല്‍ന ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്.Continue Reading

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.. ഇരിങ്ങാലക്കുട: ബാലികയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാന്‍ (22) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പതു വയസുള്ള ബാലികയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. സിഐ അനീഷ് കരീം, എസ്‌ഐContinue Reading

ചാലക്കുടിയിൽ ചുഴലിക്കാറ്റ്;പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും വൻനാശം.. ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തിയായ ചുഴലിക്കാറ്റിൽ വൻ നാശം. നിരവധി വീടുകളുടെ മേൽക്കൂരകളും വൃക്ഷങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മറിഞ്ഞുവീണു. പുലർച്ചെ മൂന്നോടെയാണ് ചാലക്കുടിപ്പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയത്.സിഎംഐ പബ്ലിക് സ്കൂളിന്‍റെ സ്റ്റേഡിയം ചുഴലിക്കാറ്റിൽ തകർന്നുവീണു. മോനിപ്പിള്ളി ശിവക്ഷേത്രത്തിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ആൽമരം മറിഞ്ഞുവീണു. ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികൾക്കായി നിർമിച്ചിരുന്ന ഷെഡുകളും കാറ്റിൽ നിലംപൊത്തി. കോട്ടേക്കാരൻ കെ.ടി.തോമസിന്‍റെ വീടിനുContinue Reading