യുക്തിവാദി എം.സി.ജോസഫ് , ഡോ അച്ചപിള്ള അനുസ്മരണസമ്മേളനം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 30 ന് .. ഇരിങ്ങാലക്കുട : കേരള യുക്തിവാദിസംഘത്തിന്റെ ആഭിമുഖ്യത്തിൽ യുക്തിവാദി എം.സി.ജോസഫ് , ഡോ. അച്ച പിള്ള എന്നിവരെ അനുസ്മരിക്കുന്നു. ഒക്ടോബർ 30 ന് 9.30 ന് ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ വച്ച് നടക്കുന്ന അനുസ്മരണസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദുരാചാര കേരളവും യുക്തിചിന്തയും എന്ന വിഷയത്തിൽContinue Reading

തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവം ; സംഘാടകസമിതി ഓഫീസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു; ലോഗോ പ്രകാശനം നവംബർ 7 ന് … ഇരിങ്ങാലക്കുട : നവംബർ 23 മുതൽ 26 വരെ ഇരിങ്ങാലക്കുടയിലെ വിവിധ വേദികളായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ലാ കലോൽസവത്തിന്റെ സംഘാടക സമിതി ഓഫീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.Continue Reading

മികവിന്റെ കേന്ദ്രമായി മാറിയ ക്രൈസ്റ്റ് കോളേജിന് ആദരം; സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖല മുന്നേറ്റത്തിന്റെ പാതയിലെന്നും മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് ചിലവഴിക്കുന്നത് ആയിരം കോടിയെന്നും മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റത്തിനാണ് ഒരുങ്ങുന്നതെന്നും ആയിരം കോടി രൂപയാണ് ബഡ്ജറ്റിൽ മേഖലയ്ക്കായി മാറ്റി വച്ചിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. നാക്കിന്റെ മൂല്യനിർണ്ണയത്തിൽ എ ഡബിൾ പ്ലസ് നേടിയContinue Reading

പുത്തൻ രുചികളുടെ അനുഭവവുമായി ചാൾസ് ട്രേഡേഴ്സിന്റെ സഹോദരസ്ഥാപനം ” ജോൺ ആന്റ് കമ്പനി” പ്രവർത്തനമാരംഭിച്ചു….   ഇരിങ്ങാലക്കുട : വ്യാപാര രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ചാൾസ് ട്രേഡേഴ്സിന്റെ സഹോദര സ്ഥാപനമായ ജോൺ ആന്റ് കമ്പനി പ്രവർത്തനം ആരംഭിച്ചു. തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ സെന്റ് ജോസഫ് കോളേജിന് എതിർ വശത്തായി ആയിരം ചതുരശ്ര അടിയിൽ ബേക്കറി , കൂൾ (ഡിംഗ്സ്, ഡ്രൈ ഫ്രൂട്ട്സ് , ചോക്ലേറ്റ്സ് ,Continue Reading

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ഭര്‍ത്താവിന് 37 വര്‍ഷവും 2 മാസവും കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കൊണ്ട് കോടതി വിധി ഇരിങ്ങാലക്കുട: സംശയരോഗം നിമിത്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇരിങ്ങാലക്കുട മനവലശ്ശേരി കുറുപ്പത്തിപ്പടി പുതുക്കാട്ടില്‍ ശിവരാമന്‍ മകന്‍ ഉണ്ണികൃഷ്ണന്‍ (49 വയസ്സ് )എന്നയാളെ വിവിധ വകുപ്പുകളിലായി 37 വര്‍ഷം 2 മാസം കഠിനതടവിനും ഒന്നേമുക്കാല്‍ ലക്ഷംContinue Reading

സമഗ്ര ആരോഗ്യ വികസനത്തിനായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ‘ജീവധാര’ ; പദ്ധതിക്കായി ചിലവഴിക്കുന്നത് 50 ലക്ഷം രൂപ … ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരോഗ്യമേഖലയിലെ സമഗ്രവും സുസ്ഥിരവുമായ വളർച്ച ലക്ഷ്യമിട്ട് ‘ജീവധാര’ പദ്ധതി. ആരോഗ്യരംഗത്ത് അടിസ്ഥാന വികസനം,രോഗപ്രതിരോധം, മാതൃ -ശിശു- വയോജന സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനായി 12 ഇന കർമ്മപദ്ധതിക്കാണ് പഞ്ചായത്ത് രൂപം കൊടുത്തിരിക്കുന്നത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ നീണ്ടു നിൽക്കുന്ന പദ്ധതികൾക്കായി 50Continue Reading

യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്നവരാകണം യുവജനങ്ങളെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന ക്യാമ്പ് എഗെയ്‌റോ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ മനസിലാക്കി സമൂഹത്തിന്റെ നവോത്ഥാനമാണ് യുവജനങ്ങള്‍ ലക്ഷ്യം വക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. കത്തീഡ്രല്‍Continue Reading

ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് … തൃശ്ശൂർ:പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത് പുരസ്കാരം നേടി. സർക്കാർ നിശ്ചയിച്ച പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടൂർ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യൂണിറ്റുകൾ രൂപീകരിച്ച് അജൈവ-ഖരContinue Reading

അഞ്ചര ഗ്രാം എംഡിഎംഎ യുമായി കയ്പമംഗലത്ത് യുവാക്കൾ പോലീസ് പിടിയിൽ … കയ്പമംഗലം: ആറാട്ടുകടവ് ബീച്ച് ,താടി വളവ് ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥലങ്ങളിൽ കയ്പമംഗലം സബ്ബ് ഇൻസ്പെക്ടർ ടോണി .ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് കണ്ണമ്പുഴ വീട്ടിൽ ജോയൽ (19 ), മേത്തല ചേരമാൻ പള്ളി അടിമപറമ്പിൽ വീട്ടിൽ സാലിഹ് (28) എന്നിവരെ പിടി കൂടി. ഇവരുടെ പക്കൽ നിന്നും5.5Continue Reading

ഗവർണറുടെ നടപടികളിൽ പ്രതിഷേധവുമായി എൽഡിഎഫ് … ഇരിങ്ങാലക്കുട : കേരള ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം. പ്രകടനത്തെ തുടർന്ന് ഠാണാവിൽ ചേർന്ന പ്രതിഷേധ യോഗം സി പി ഐ (എം) ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ബെന്നി വിൻസന്റ് അധ്യക്ഷനായി. കെ എം അജിത് കുമാർ , എവി ഷൈൻ എന്നിവർ സംസാരിച്ചു.എടതിരിഞ്ഞിയിൽ സി പിContinue Reading