ഡോ.പി.എം.ദേവദാസ് (57) അന്തരിച്ചു … ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ അനസ്തീഷ്യസ്റ്റ് ഡോ.പി.എം.ദേവദാസ്(57) അന്തരിച്ചു. അച്ഛന്‍: പരേതനായ റിട്ട. ഇറിഗേഷന്‍ ഉദ്യോഗസ്ഥന്‍ മണ്ണുത്തി ചിറക്കാക്കോട് പരാരത്ത് വീട്ടില്‍ മനോഹരന്‍. അമ്മ:കൗസല്യ. ഭാര്യ: ഡോ.ലത ( സൂപ്രണ്ട്,തൃശ്ശൂര്‍ മാനസിക രോഗാശുപത്രി ). മകള്‍: ഡോ.അഞ്ജലി ദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ ..Continue Reading

ഇന്നസെന്റ് അനുസ്മരണവും ഇളക്കങ്ങളുടെ പ്രദർശനവും … ഇരിങ്ങാലക്കുട : ചിരിയുടെ വസന്തകാലം മലയാളിക്ക് സമ്മാനിച്ച് കടന്ന് പോയ നടൻ ഇന്നസെന്റിനെ ചലച്ചിത്ര ലോകത്തേക്ക് നയിച്ച സംവിധായകനും നടന്റെ ആദ്യകാല ജീവിതത്തെ സ്വകാര്യ ചാനലിന് വേണ്ടി ഇന്നസെന്റ് കഥകൾ എന്ന പേരിൽ ആവിഷ്ക്കരിച്ച തിരക്കഥാകൃത്തും ഓർത്തെടുത്തപ്പോൾ നടന്റെ ആരാധകർ കൂടിയായ ചലച്ചിത്ര ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ഇന്നസെന്റ് അനുസ്മരണമായിരുന്നു വേദി. എൺപതുകളിലെ മധ്യവർത്തി സിനിമയിലെ ശക്തമായ സാന്നിധ്യമായിContinue Reading

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സിന്റെ ശിഷ്യപ്രിയ അവാർഡ് കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു സമ്മാനിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവത്തിക്കുന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സിന്റെ ശിഷ്യപ്രിയ അവാർഡ് കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങിൽ ക്വാക്സിൽ എം.ഡി. പ്രൊഫ: വി.കെ. ലക്ഷ്മണൻ നായർ അദ്ധ്യക്ഷത വഹിച്ചു.Continue Reading

ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ലയന നീക്കത്തിൽ പ്രതിഷേധം ;കറുപ്പണിഞ്ഞ് ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ … ഇരിങ്ങാലക്കുട : ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ലയന നീക്കത്തിലും , പരീക്ഷകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ നടപടികൾ എടുക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് ഹയർ സെക്കണ്ടറി അധ്യാപകർ ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൂല്യനിർണയ ക്യാമ്പുകളിൽ കറുത്ത വസ്ത്രവും കറുത്ത ബാഡ്ജും ധരിച്ച് കരിദിനമാചരിച്ചു. പിഎസ് സി വഴിContinue Reading

വയോജന പരിപാലനവും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി എൻഎസ്എസ് പ്രവർത്തകരുടെ സന്നദ്ധസേന രൂപീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വയോജന പരിപാലനവും ലഹരി വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ സന്നദ്ധസേന രൂപീകരിക്കുമെന്നും പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മകളെ ഇതിന്‍റെ ഭാഗമാക്കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ്. പൂര്‍വ്വകാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമംContinue Reading

ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മാത്രമേയുള്ളുവെന്ന് രാജ്യത്തെ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ … ഇരിങ്ങാലക്കുട : ജനാധിപത്യത്തിനും ഭരണകൂട അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മാത്രമേയുള്ളൂവെന്ന് ഇന്ത്യയിലെ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞ് കഴിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ . ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദേശീയ സമരത്തിന്റെ പാരമ്പര്യംContinue Reading

ഓശാന ഞായർ ആചരിച്ച് വിശ്വാസികൾ ; ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണം … ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഇന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ്മയിലാണ് ക്രൈസ്തവർ ഓശാന ആചരിക്കുന്നത്. കത്തീഡ്രല്‍ വികാരി വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി,Continue Reading

ചലച്ചിത്ര ജീവിതത്തില്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും … ഇരിങ്ങാലക്കുട: വിടപറഞ്ഞ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും . ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ കിഴക്കെ സെമിത്തേരിയിലെ കല്ലറയിലാണ് പ്രിയപ്പെട്ട നടനെ അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച് വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30ല്‍ ഏറെ കഥാപാത്രങ്ങളാണ് കല്ലറയില്‍ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയുമാണ് ഈ ആശയം. ഇന്നസെന്റ് വെള്ളിത്തിരയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠനേടിയ കഥാപാത്രങ്ങള്‍Continue Reading

ഒന്നേമുക്കാൽ ലക്ഷം രൂപ ചികിത്സാസഹായം കൈമാറി സിപിഎം … ഇരിങ്ങാലക്കുട : സിപിഎം കുഴിക്കാട്ടുകോണം സെന്റർ, കുഴിക്കാട്ടുകോണം നോർത്ത്, ബ്രാഞ്ചുകളും ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ നിൽക്കാം ടോണിക്കും ഒപ്പം എന്ന പരിപാടിയുടെ ഭാഗമായി കുഴിക്കാട്ടുകോണം സ്വദേശിയായ ഡോക്ടർ ടോണി അമ്പാടന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാലിന്റെ അധ്യക്ഷതയിൽ ടോണിയുടെ മാതാവും റിട്ടയർ അധ്യാപികയുമായ റോസി അമ്പാടന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്Continue Reading

നികുതി കൊള്ളയ്ക്കെതിരെ കരിദിനമാചരിച്ച് യുഡിഎഫ് … ഇരിങ്ങാലക്കുട : നികുതി കൊള്ളയ്ക്കെതിരെ കരിദിനമാചരിച്ച് യുഡിഎഫ് .യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടന്ന സമര പരിപാടിയിൽ കൺവീനർ എം.പി ജാക്സൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി ചാർളി, കെ. കെ ശോഭനൻContinue Reading