വിനോദിൻ്റെ ഓപ്പറേഷന് ഇരിങ്ങാലക്കുടക്കാർ കൈകോർത്തപ്പോൾ ; കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരിയും..   ഇരിങ്ങാലക്കുട : കരൾ രോഗ ബാധിതനായ മുനിസിപ്പാലിറ്റി 19-ാം വാർഡിൽ താമസിക്കുന്ന പുല്ലിരിക്കൽ അയ്യപ്പക്കുട്ടി മകൻ വിനോദിന് (50 വയസ്സ്) വേണ്ടിയാണ് ജനപ്രതിനിധികളും നാട്ടുകാരും ഒരേ മനസ്സായി പ്രവർത്തിച്ചത്. കരൾമാറ്റി വെയ്ക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരി തയ്യാറായി. എന്നാൽ ഓപ്പറേഷനുള്ള തുക കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽContinue Reading

പോത്തിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി; കരുവന്നൂർ പുത്തൻതോട് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന താത്കാലിക വില്പന കേന്ദ്രത്തിന് പൂട്ടിട്ട് നഗരസഭ …   ഇരിങ്ങാലക്കുട : പോത്തിറച്ചിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട പുത്തൻതോടുള്ള താത്കാലിക പോത്തിറച്ചി വില്പന കേന്ദ്രം നഗരസഭാ അധികൃതരുടെ നേത്യത്വത്തിൽ അടപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. പുത്തൻതോട് സ്വദേശി ഉണ്ണി വാങ്ങിയ ഇറച്ചിയിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് കൗൺസിലർമാരായ അൽഫോൺസ തോമസ്, കെ പ്രവീൺContinue Reading

ദു:ഖവെള്ളി ചടങ്ങുകൾക്കിടെ മാല കവരാൻ ശ്രമം ; തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ …   ഇരിങ്ങാലക്കുട: കത്തിഡ്രല്‍ ദേവാലയത്തില്‍ ദുഖ:വെള്ളി ദിനാചരണ പരിപാടികള്‍ക്കിടയില്‍ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകള്‍ പിടിയിലായി. തമിഴ്‌നാട് ദിണ്ഡിഖല്‍ സ്വദേശികളായ മുത്താത്ത (35), ശിങ്കമ്മാ (41) എന്നിവരാണ് പിടിയിലായത്. പരിഹാരപ്രദക്ഷിണത്തിനിടയില്‍ ഗാന്ധിഗ്രാം മാളിയേക്കല്‍ വീട്ടില്‍ പോള്‍ ഭാര്യ ത്രേസ്യയുടെ രണ്ട് പവന്റെ താലിമാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് ത്രേസ്യ പോലീസില്‍ പരാതിContinue Reading

എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പ്രവർത്തകരുടെ ധർണ്ണ … ഇരിങ്ങാലക്കുട : എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രം ആരംഭിക്കണമെന്നും വാർഡ് സഭകളിലെ നിർദ്ദേശങ്ങൾ പ്രകാരം വികസന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും നിർവഹണ ഉദ്യോഗസ്ഥരെ വാർഡ് സഭകളിൽ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആംആദ്മി പ്രവർത്തകരുടെ ധർണ്ണ . വാർഡ് കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച്Continue Reading

ബീച്ചിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ കാട്ടൂർ സ്വദേശികളായ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ കാട്ടൂർ പോലീസിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : കളവുകേസിലെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടൂര്‍ പോലീസിന്‍റെ പിടിയില്‍. വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്നേഹതീരം ബീച്ചില്‍ വന്ന കുറ്റൂര്‍ സ്വദേശി പാമ്പൂര്‍ വീട്ടില്‍ ആകാശ് എന്നയാളുടെ KL 080AU 4001 നമ്പര്‍ യൂണിക്കോണ്‍ വാഹനം ഉച്ചയോടെ ബീച്ച് പരിസരത്ത് നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടാനപ്പിള്ളി പോലീസില്‍ പരാതി കൊടുത്തിരുന്നു.Continue Reading

24 കുപ്പി വിദേശമദ്യവുമായി പാലിയേക്കര സ്വദേശി എക്സൈസ് പിടിയിൽ…   ഇരിങ്ങാലക്കുട :ദുഃഖവെള്ളി/ഡ്രൈ ഡേ ദിവസം 24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ ആളെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ബി പ്രസാദും, പാർട്ടിയും പിടികൂടി. പാലിയേക്കര തൈനാത്തുടൻ വീട്ടിൽ രാജനാണ് (62 വയസ്സ്)പിടിയിലായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി ബി ജോഷി, ഉദ്യോഗസ്ഥരായ ജീവേഷ് എംContinue Reading

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിമാരക മയക്കുമരുന്നുമായി 4 പേർ പോലീസിൻ്റെ പിടിയിൽ … തൃശ്ശൂർ / കാട്ടൂർ :കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി, വധശ്രമം,പിടിച്ചുപറി കേസിലെ പ്രതിയടക്കം 4 പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.   ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസിന് ന് ലഭിച്ചContinue Reading

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ 11 – മത് അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റിൽ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും … ഇരിങ്ങാലക്കുട : ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന 11 – മത് അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റിൽ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും മാറ്റുരയ്ക്കും. എപ്രിൽ 9 മുതൽ 16 വരെ ഷാർജ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് മൽസരങ്ങൾ . രാജ്യത്ത് നിന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കോളേജ്Continue Reading

ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണയിൽ പെസഹാ വ്യാഴം ആചരിച്ച് ക്രൈസ്തവർ … ഇരിങ്ങാലക്കുട: അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിച്ചു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ട് മുൻപ് വരുന്ന വ്യാഴാഴ്ചയാണ് പെസഹ വ്യാഴം. ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടന്നു. സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ.Continue Reading

കുട്ടംകുളംമതിൽ ; തകരഷീറ്റ് നിർമ്മാണത്തിനെതിരെ ബിജെപി; മന്ത്രിയും ദേവസ്വവും നഗരസഭയും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിമർശനം …   ഇരിങ്ങാലക്കുട: ദുരന്താവസ്ഥയിലായ കുട്ടംകുളം മതിൽ പുനർനിർമ്മിക്കാതെ വീണ്ടും അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിൽ തകരഷീറ്റ് നിർമ്മിക്കുന്നതിനെതിരെ ബിജെപി . മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സമരം സംഘടിപ്പിച്ചു.ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മന്ത്രി ആർ ബിന്ദുവും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരിയും പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി മണ്ഡലംContinue Reading