കെ.മോഹൻദാസ് സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ജനനേതാവായിരുന്നുവെന്ന് തോമസ്സ് ഉണ്ണിയാടൻ …   ഇരിങ്ങാലക്കുട: സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കെ മോഹൻദാസ് എക്സ് എം പി യെന്ന് മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു . എം. പി എന്ന നിലയിലും ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം നടത്തിയ സത്യസന്ധവും ആത്മാർഥവുമായ പ്രവർത്തനം എന്നെന്നും സ്മരിക്കപ്പെടുമെന്നും ഉണ്ണിയാടൻ പറഞ്ഞു.Continue Reading

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി …   തൃശ്ശൂർ : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുൻ (37 വയസ്സ്) എന്നയാളെ കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍ ഉള്‍പ്പടെ എട്ടോളം കേസുകളിൽ മിഥുന്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടു വന്നതിനെ തുടർന്ന്Continue Reading

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് …   ഇരിങ്ങാലക്കുട: ഫാസിസത്തിന്റെ വരവിന് ഇന്ത്യയും വേദിയാവുകയാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന അംഗം ടി കെ വാസു .ഗ്രന്ഥശാല പ്രസ്ഥാനത്തെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായി കെട്ടിപ്പടുത്തContinue Reading

കരുവന്നൂർ കൊള്ള; എ സി മൊയ്തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് ധർണ്ണ … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എ സി മൊയ്തീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ . ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.മണ്ഡലംContinue Reading

യുവാവിനെ മഴു ഉപയോഗിച്ച് അക്രമിച്ച കേസിൽ ഒളിവിൽ പോയ കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : എക്സൈസ് ഉദ്യോഗസ്ഥർക്ക് പ്രതിയെ സംബന്ധിച്ച് വിവരം കൈമാറി എന്ന് തെറ്റിദ്ധരിച്ച് സംഘം ചേർന്ന് കരുവന്നൂർ സ്വദേശിയായ യുവാവിനെ മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി കരുവന്നൂർ വെട്ടുക്കുന്നത്ത്കാവ് മത്തായി നങ്ങിണി വീട്ടിൽ മേജോ ( 30 ) എന്നയാളെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം മധ്യപ്രദേശിലേക്ക് കടന്നContinue Reading

മൊബൈൽ തട്ടിയെടുത്ത കേസിൽ കരുവന്നൂർ സ്വദേശിയായ പ്രതി പിടിയിൽ …   ഇരിങ്ങാലക്കുട : കരുവന്നൂർ വെട്ടുകുന്നത്ത്കാവ് അമ്പലത്തിനടുത്ത് റോഡിൽ വെച്ച് യുവാവിൻ്റെ മൊബൈൽ തട്ടിയെടുത്ത് ദേഹോപദ്രവം ഏൽപ്പിച്ച പ്രതി പിടിയിൽ. കരുവന്നൂർ ജനത കോളനിയിൽ കുന്നുമത്ത് വീട്ടിൽ അനൂപ് (27) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത്. നായയെ വെട്ടിയ കേസിലെ ഇയാൾ പ്രതിയാണ്. കൂടാതെ ജനത കോളനി പരിസരങ്ങളിൽ ലഹരി ഉപയോഗിച്ച് വടിവാൾ വീശി അയൽക്കാരെ ഭീഷണിപ്പെടുത്തുക പതിവാണെന്നുംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിൽ മതിയായ സൗകര്യങ്ങൾ എർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ….   ഇരിങ്ങാലക്കുട : നഗരസഭയുടെ വാർഡ് 19 ൽ ഈ മാസം 8 ന് ഉദ്ഘാടനം നടത്തിയ ആരോഗ്യ കേന്ദ്രം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധം. പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷം രൂപയുടെContinue Reading

  പട്ടികജാതി കുടുംബങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാർഥികൾക്ക് പഠന മുറികൾ ഒരുക്കാനും ഇരിങ്ങാലക്കുട നഗരസഭയുടെ പദ്ധതി ; ചിലവഴിക്കുന്നത് 65 ലക്ഷം രൂപ … ഇരിങ്ങാലക്കുട : നിർധനരായ പട്ടികജാതി കുടുംബങ്ങളുടെ വീടുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാർഥികൾക്ക് പഠന മുറികൾ ഒരുക്കാനും നഗരസഭയുടെ പദ്ധതി. 2023 – 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ 65 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുപ്പത് കുടുംബങ്ങൾക്ക് വീടുകൾContinue Reading

കുഴിക്കാട്ടുക്കോണം കൈരളി വാട്ടർടാങ്ക് ലിങ്ക്റോഡ് ഗതാഗതയോഗ്യമാക്കുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 20 ലക്ഷം രൂപ ചിലവിൽ … ഇരിങ്ങാലക്കുട : നഗരസഭയിലെ വാർഡ് 8-ൽ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കുഴിക്കാട്ടുകോണം ‘കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് ‘ പാർശ്വഭിത്തി കെട്ടി ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുജContinue Reading

സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ സഹകാരികളുടെയും ജീവനക്കാരുടെയും മാർച്ചും ധർണ്ണയും … ഇരിങ്ങാലക്കുട : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ സഹകാരികളും ജീവനക്കാരും . മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളെയും നിധി സ്ഥാപനങ്ങളെയും നിയന്ത്രിക്കുക, റിസർവ്വ് ബാങ്ക് , ഇൻകം ടാക്സ് എന്നിവയെ ഉപയോഗിച്ച് അർബൻ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുകുന്ദപുരം സർക്കിൾContinue Reading