ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….   ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് ചിറയ്ക്കൽ കാളിദാസൻ ശിരസ്സിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾContinue Reading

Заметки Без залога в добавок Выгода через безмездных ходов Жалованье без закупку Выгода от обещаная Дополнительные бонусы на диалоговый-игорный дом — отличный генерал-бас появиться деятельно играть в объективные аржаны. Кроме того, они представляют лицом акцессорные средства вдобавок деньги игорный дом, кои есть такие перемножают использовать для некоторых онлайн-выступлений.Continue Reading

പോക്സോ കേസ്സിൽ മറ്റത്തൂർ സ്വദേശിയായ അറുപതുകാരന് 45 വർഷം തടവ്..   ഇരിങ്ങാലക്കുട:പതിമൂന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 45 വർഷം തടവും 2,25,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.   2020 കാലയളവിൽ പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ മറ്റത്തൂർ സ്വദേശി രാജനെതിരെയാണ്Continue Reading

ശ്രീകൂടൽമാണിക്യതിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു..   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു. ഉൽസവത്തോടനുബന്ധിച്ച് തെക്കേ നടയിലെ സ്പെഷ്യൽ പന്തലിൽ നടന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ പുരസ്കാരം സമർപ്പിച്ചു.Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും . ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുനിലാൽ എസ് എൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഷിബു കെ വി എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെContinue Reading

ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സുകളെ ചൊല്ലിയുള്ള വിവാദം; പരാതി നൽകി ഇടതുപക്ഷം; ഇരുവരും തമ്മിലുള്ള സൗഹ്യദം കണക്കിലെടുത്താണ് പരസ്യബോർഡുകൾ സ്ഥാപിച്ചതെന്നും നീക്കം ചെയ്തതായും എൻഡിഎ പ്രാദേശിക നേത്യത്വം….   ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെൻ്റിൻ്റെ ചിത്രം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡിൽ വച്ച വിഷയത്തിൽ എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.Continue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപ്പിടുത്തം; പതിമൂന്ന് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കവാടത്തിന് അടുത്തായി കല്ലേറ്റുംകര – താഴെക്കാട് റോഡിൽ മതിലിനോട് ചേർന്നായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് തീ പിടിച്ചു. രാവിലെ പതിനൊന്നേ കാലോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പതിമൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഉടനെ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിലാണ് തീ കെടുത്തിയത്. തീContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം; ആരവങ്ങൾ ഉയർത്താൻ ആന ചമയങ്ങളൊരുങ്ങി; ഒരുക്കുന്നത് കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവും…   ഇരിങ്ങാലക്കുട: ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കുവാന്‍ ആനച്ചമയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഗജവീരന്‍മാര്‍ക്ക് അണിയാന്‍ സ്വര്‍ണകോലവും വെള്ളിപിടികളോടു കൂടിയുള്ള വെണ്‍ചാമരങ്ങളും തനി തങ്ക നെറ്റിപ്പട്ടങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായിട്ടുള്ളത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച്Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം; ബഹുനില പന്തലും ദീപാലങ്കാരങ്ങളും സമർപ്പിച്ചു; നിർമ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തൽ…   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുൽസവത്തിന് പകിട്ടേകാൻ ഈ വർഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനിൽ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളിൽ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയർന്നിരിക്കുന്നത്. കുട്ടംകുളം ജംഗ്ഷൻ മുതൽ എക്സിബിഷൻ കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവൻമാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുൽസവത്തിൻ്റെContinue Reading

ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ …   ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് മന ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻ ഋഷികേശ് നമ്പൂതിരി കൊടിയേറ്റി. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽContinue Reading