സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹ തിരുനാളിൻ്റെ അലങ്കാര പന്തലിൻ്റെ കാൽനാട്ട്കർമ്മം.. ഇരിങ്ങാലക്കുട:ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ ചെയ്യുന്ന ദീപാലങ്കര ബഹുനില പന്തലിൻ്റെ കാൽനാട്ട് വെഞ്ചിരിപ്പ് കർമ്മം കത്തിഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് നിർവ്വഹിച്ചു ബഹുനില പന്തലിൻ്റെ മിനിയേച്ചർ ഐ.സി.എൽ.ഫിൻകോർപ്പ് എം.ഡി.കെ.ജി.അനിൽകുമാർ കത്തീഡ്രൽ വികാരിക്ക് കൈമാറി. രൂപത പാസ്റ്ററൽContinue Reading

മാളയിലും ആളൂരിലുമായി ആക്രമണം നടത്തിയ ഗുണ്ടകൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: മാളയിലും ആളൂരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. തിരുത്തി പറമ്പ് തച്ചിനാടൻ ജയൻ 31 വയസ്സ്, തിരുത്തിപറമ്പ് തച്ചനാടൻ ഗിരീഷ് 50 വയസ്സ് എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം ,Continue Reading

ചാലക്കുടി നഗരസഭ സമ്പൂർണ ശുചിത്വ പദവിയിലേക്ക്; നടപ്പിലാക്കുന്നത് 3.39 കോടി രൂപയുടെ ശുചിത്വപദ്ധതികൾ.. ചാലക്കുടി: ചാലക്കുടി നഗരസഭ സമ്പൂർണ ശുചിത്വ പദവിയിലേക്ക്. ചാലക്കുടിയെ മാലിന്യ മുക്ത നഗരമായി സനീഷ് കുമാർ ജോസഫ് എം എൽ എ പ്രഖ്യാപിച്ചു. ഇതോടെ നഗര പരിധിയിലെ എല്ലായിടങ്ങളിൽ നിന്നുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും ഇതോടെ പ്രവർത്തനം ആരംഭിച്ചു. നഗരസഭ മാലിന്യ സംഭരണ കേന്ദ്രം, ഗാർഹിക മാലിന്യContinue Reading

കാട്ടൂരിൽ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട: വൈദ്യശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് ശാഖകളിലൊന്നായ ഹോമിയോപ്പതി ചികിത്സയ്ക്കായി കാട്ടൂരിലും ഡിസ്പെൻസറി ഉയരുന്നു. കാട്ടൂരിൽ പുതുതായി നിർമ്മിക്കാനിരിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. മുൻ എം എൽ എ പ്രൊഫ. അരുണൻ മാസ്റ്ററുടെ ആസ്തിContinue Reading

ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാകുന്നത് സേവാഗ്രാമിലൂടെ ടി.എൻ പ്രതാപൻ എം പി   ഇരിങ്ങാലക്കുട: ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മുരിയാട് പഞ്ചായത്തിലെ സേവാഗ്രാമിലൂടെ യാഥാർഥ്യമാകുന്നതെന്ന് ടി.എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സേവാഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വാർഡിൽ ആരംഭിച്ചിട്ടുള്ള പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് തൊകലത്ത് , ആരോഗ്യ വിദ്യാഭ്യാസContinue Reading

അഞ്ചാമത് ആദിത്ത് പോൾസൺ മെമ്മോറിയൽ ഡോൺ ബോസ്കോ ഫിഡേ റേറ്റഡ് ടൂർണ്ണമെൻ്റിന് തുടക്കമായി.. ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി ക്ക് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യത്തെ ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഡോൺ സ്കൂൾ സ്കൂളിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 207 പേർ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 9 റൗണ്ടുകളിൽ ആയി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. ചെസ്സ്Continue Reading

വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ വ്യാജചാരായവുമായി ഒരാൾ പിടിയിൽ… ചാലക്കുടി: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ ചാരായവുമായി മണ്ടികുന്ന് സ്വദേശി മണ്ടി വീട്ടിൽ ഡെന്നി (47 ) എന്നയാളെ കൊരട്ടി സി ഐ ഇൻസ്പെക്ടർ ബി കെ അരുൺ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 . 00 മണിക്ക് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഓട്ടോ റിക്ഷയിൽContinue Reading

എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി; വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ എൻ എസ് എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: മനുഷ്യരിൽ ഉണ്ടായേക്കാവുന്ന ദുഷിച്ച വാസനകൾ ഇല്ലാതാക്കുവാൻ എൻ എസ് എസ് പോലുള്ള സംഘടനകൾക്ക് കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ , ആർ ബിന്ദു അഭിപ്രായപ്പെട്ടു . ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിനക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കേരളത്തിലുടനീളംContinue Reading

നവീകരിച്ച കുർബാനയർപ്പിച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; വിട്ട് നിന്ന് വികാരി ഫാ. പയസ്സ് ചിറപ്പണത്ത്; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ഒരു വിഭാഗം വിശ്വാസികളും.. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ ഏകീകൃത കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി നടന്ന ക്രിസ്തുമസ് പാതിരാ കുർബാന രാത്രി 11.30 യോടെയാണ് ആരംഭിച്ചത്. ഡിസംബർ 25 മുതൽ സിനഡ് നിർദ്ദേശിച്ച നവീകരിച്ച കുർബാന ക്രമം രൂപതയിലെ പള്ളികളിലുംContinue Reading