ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; രാപ്പാൾ കടവിൽ സംഗമേശ്വരന്റെ ആറാട്ട് … ഇരിങ്ങാലക്കുട: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ട് . വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.15 ന് നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ കുറുമാലി പുഴയിലെ രാപ്പാൾ കടവിലായിരുന്നു ചടങ്ങുകൾ . മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിനെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിContinue Reading

ഫ്രഞ്ച് ചിത്രം ” മോർ ദാൻ എവർ ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ” മോർ ദാൻ എവർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരുന്ന 33 കാരിയായ ഹെലിനെ അപൂർവമായ ശ്വാസകോശ രോഗം ബാധിക്കുന്നു. അസാധാരണമായ സാഹചര്യത്തിനിടയിൽ സാമൂഹ്യContinue Reading

കൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി രാപ്പാള്‍ ആറാട്ട് കടവിലേക്ക് എഴുന്നള്ളി…   ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ടിനായി രാപ്പാള്‍ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി. കൊടിമരത്തിന്റെയവിടെ എട്ട് ഭാഗത്തും തൂവി ധ്വജത്തെ സാക്ഷിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. വാദ്യഘോഷങ്ങളോടെContinue Reading

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം, ആറാട്ട് നാളെ … ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുൽസവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്‍ത്തറക്കല്‍ രാത്രി പത്തരയോടെ ആയിരുന്നു ചടങ്ങ്. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്ത് കൊള്ളിക്കുകയാണ് ചെയ്യുന്നത്. മുളയത്ത് നായർക്കാണ് അമ്പെയ്യാനുള്ളContinue Reading

ഡോ വന്ദനയുടെ മരണം; ഐഎംഎ യുടെ സമരം മേഖലയിൽ പൂർണ്ണം … ഇരിങ്ങാലക്കുട : ഡോക്ടർ വന്ദന ദാസിന്റെ മരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരം മേഖലയിൽ പൂർണ്ണം .സമരത്തിന്റെ ഭാഗമായി ഠാണാവിൽ നിന്ന് മുനിസിപ്പൽ ഓഫീസ് പരിസരം വരെ നടത്തിയ പ്രതിഷേധ ജാഥയിൽ അമ്പതോളം ഡോക്ടർമാർ പങ്കെടുത്തു. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പൂർണ്ണ രൂപത്തിൽ ഉടൻ തന്നെ എല്ലാ ആശുപത്രികളിലും നടപ്പിലാക്കണമെന്നുംContinue Reading

ശ്രീ കൂടല്‍മാണിക്യം തിരുവുൽസവം ; ഭക്തിയിലലിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കഥകളി ….. ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ വലിയ വിളക്കിനോടനുബന്ധിച്ച് അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയContinue Reading

ഡോ.വന്ദനാദാസിന്റെ കൊലപാതകം;ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി യുടെ പ്രതിഷേധസമരം … ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ ഡോ.വന്ദനാദാസിന്റെ കൊലപാതകത്തിന് ശേഷം മരിച്ച ഡോക്ടറെയും ആരോഗ്യരംഗത്തുള്ളവരേയും അവഹേളിച്ച് ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മാപ്പ് പറയണമെന്നും , രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും താലൂക്ക് ആശുപത്രിക്ക് മുൻപിൽ ബിജെപി യുടെ പ്രതിഷേധ സമരം . ഡോ.റോജി രവീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശ്രദ്ധ നേടി കളരി,തെയ്യം ന്യത്തശിൽപം; തെയ്യം പ്രമേയമാക്കിയ കലാരൂപത്തിന്റെ അവതരണം ക്ഷേത്രത്തിൽ ഇതാദ്യം … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ ഭാഗമായി സംഗമം വേദിയിൽ അവതരിപ്പിച്ച കളരി തെയ്യം ന്യത്തശിൽപമായ വീരൻ ശ്രദ്ധേയമായി. കതിവന്നൂർ വീരൻ എന്ന തെയ്യത്തിന്റെ കഥാരൂപത്തെ കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റിലൂടെയും ഒഡീസയുടെ അഭിമാന കലാരൂപമായ മയൂർ ബൻജ് ചാവുയിലൂടെയും പരിചയപ്പെടുത്തുന്ന പ്രത്യേക രീതിയിൽ ആവിഷ്കരിച്ച നൃത്ത നാടകമാണ്Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ദീപങ്ങൾ മിഴി തുറന്നു ; വലിയവിളക്ക് ഭക്തിനിർഭരം; നാളെ പള്ളിവേട്ട … ഇരിങ്ങാലക്കുട :ശ്രീ കൂടൽ മാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് നടന്ന വലിയ വിളക്ക് ഭക്തി സാന്ദ്രം. ക്ഷേത്രത്തിനകത്തും പുറത്തും നിറഞ്ഞ മൺചെരാതുകളിൽ തെളിഞ്ഞ ദീപങ്ങൾ വലിയ വിളക്കിന്റെ പ്രൗഡി വിളിച്ചോതി. കുലീപിനി തീർത്ഥക്കരയിലും ഗോപുര കവാടങ്ങളിലും വിളക്കുമാടത്തിലും ദീപങ്ങൾ തെളിഞ്ഞു. ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട എഴുന്നള്ളത്ത് വ്യാഴാഴ്ച നടക്കും. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ഉൽസവത്തോടുബന്ധിച്ച്Continue Reading

കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങൾ കൈമാറി; ഉപകരണങ്ങൾ വാങ്ങിയത് കേരളഫീഡ്‌സിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് … ഇരിങ്ങാലക്കുട : കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമർപ്പിച്ചു. ബിപി മോണിറ്റർ, ഫോൾഡ് കോട്ട്, വീൽചെയർ,നെബുലൈസർ, ഇസിജി മിഷ്യൻ , ഡബിൾ ഡോർ ഫ്രിഡ്ജ്, തുടങ്ങിയ 1,22,420 രൂപയുടെ ആശുപത്രിContinue Reading