ഇന്നസെന്റ് അന്തരിച്ചു … ഇരിങ്ങാലക്കുട : ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് വിട വാങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് മൂന്നിനാണ് എറണാകുളത്തെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. കൊച്ചിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന് പുറമേ സർക്കാർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘവും പരിശോധിച്ചിരുന്നു. ആരോഗ്യ നില അതീവContinue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ; ഉൽസവം മെയ് 2 മുതൽ 12 വരെ ; കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രമതിൽക്കെട്ടിന് പുറത്തും വേദി ; ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവുൽസവം മെയ് 2 ന് കൊടിയേറി 12 ന് രാപ്പാൾ കടവിൽ ആറാട്ടോടെ ആഘോഷിക്കും. രണ്ടിന് രാത്രി 8.10 നുംContinue Reading

വികസനത്തിന്റെ വഴികളിലൂടെ ആളൂർ പഞ്ചായത്ത്;കാരൂർ, കാവാലംകുഴിപ്പാടം, എരണപ്പാടം റോഡുകളുടെ നിർമ്മാണം പൂർത്തിയായി…. ഇരിങ്ങാലക്കുട : ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ മുഴുവൻ റോഡുകളും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്ററുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആളൂർ ഗ്രാമ പഞ്ചായത്തിൽ പണി തീർത്തContinue Reading

വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യവിഭാഗ കെട്ടിടം നാടിന് സമർപ്പിച്ചു ; ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യ വിഭാഗം കെട്ടിടം നാടിന് സമർപ്പിച്ചു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാല്പത് ലക്ഷം രൂപContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള തളിയക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി; ഒരു കോടി രൂപ ചിലവഴിച്ചുള്ള പ്രവ്യത്തികൾ ആറ് മാസത്തിൽ പൂർത്തീകരിക്കും; എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഉണ്ടാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തളിയക്കോണത്തുള്ള സ്റ്റേഡിയത്തിന്റെ നവീകരണ പ്രവ്യത്തികൾക്ക് തുടക്കമാകുന്നു. മുൻ എം എൽ എ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരുContinue Reading

താണിശ്ശേരി ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ എഴുപത് കിലോയോളം വരുന്ന കഞ്ചാവ് പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ താണിശ്ശേരി ചുങ്കത്തിന് അടുത്ത് ഒഴിഞ്ഞ പറമ്പിൽ എഴുപത് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. നാല്പത് പാക്കറ്റുകളിലായിട്ടാണ് ഇവ കിടന്നിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ട്. ചില പാക്കറ്റുകൾ കീറിയ നിലയിലാണ്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്Continue Reading

മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നു … ഇരിങ്ങാലക്കുട : ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിടുകയും ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും കാലത്ത് ആരോഗ്യ മേഖലക്ക് ഭരണകൂടങ്ങൾ കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ എഴ് വാർഡുകളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും ആശ്രയമായി തീരേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായിContinue Reading

പോക്സോ കേസ് ; മതിലകം സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു … ഇരിങ്ങാലക്കുട : പതിന്നാല് വയസ്സ് മാത്രമുള്ള ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻ പുരക്കൽ വീട്ടിൽ സതീഷ് എന്ന സനാഥനെ (40 )യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടിContinue Reading

ബെർലിൻ ചലച്ചിത്ര മേളയിൽ അംഗീകാരം നേടിയ സ്പാനിഷ് ചിത്രം ” അൽക്കരാസ് ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … 2022 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സ്പാനിഷ് ചിത്രം ” അൽക്കരാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സ്പെയിനിലെ കാറ്റലോണിയയിലെ അൽക്കരാസ് ഗ്രാമത്തിലെ ഒരു തോട്ടത്തിൽ വേനൽക്കാലത്ത് പീച്ച് വിളവെടുക്കാൻ ഓർമ്മContinue Reading

നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് ചാലക്കുടി ബോയ്സ് സ്കൂളിലെ പ്രധാനധ്യാപിക മരിച്ചു … ചാലക്കുടി: നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പ്രധാനധ്യാപിക മരിച്ചു. ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രധാനധ്യാപിക പോട്ട പുതുശ്ശേരി കാട്ടാളന്‍ ബോബിയുടെ ഭാര്യ ജാൻസി(52)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കൊടകരയില്‍ വച്ചായിരുന്നു അപകടം . പുതുക്കാട് നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്നു. ഫെലിക്‌സ്, പയസ് എന്നിവർ മക്കളാണ്.Continue Reading