താണിശ്ശേരിയിൽ ആൾ താമസമില്ലാത്ത വീട്ടിൽ മോഷണം; രണ്ടര പവനും 20,0000 രൂപയും കവർന്നു …   ഇരിങ്ങാലക്കുട : ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. രണ്ടര പവൻ സ്വർണ്ണവും 20,000 രൂപയും നഷ്ടപ്പെട്ടു. കാറളം പഞ്ചായത്തിൽ താണിശ്ശേരി പാലത്തിന് അടുത്ത് ചിത്തിര വീട്ടിൽ കുറുമാത്ത് നാരായണമേനോന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണമേനോനും ഭാര്യയും മകൻ സുരേഷും കുടുംബവും മുബൈയിലാണ് താമസം. വീട്ടിൽ മോഷണശ്രമം നടന്നതായി സംശയിക്കുന്നതായി ജൂൺ 17Continue Reading

തുടർച്ചയായ മഴയിൽ മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ ; എട്ട് കുടുംബങ്ങൾ ആശങ്കയിൽ; മണ്ണ് നീക്കാൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചില്ലെന്ന് ആരോപണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ ; ഇടപെടലുകളുമായി നഗരസഭയും റവന്യൂ അധികൃതരും … ഇരിങ്ങാലക്കുട നഗരസഭ വാർഡ് 38 ൽ വാതിൽമാടം കോളനിയിൽ തുടർച്ചയായ മഴയിൽ മണ്ണിടിച്ചിൽ . തെക്കൂടൻ കൊച്ചക്കൻ മകൾ രേഖയുടെ വീടിന്റെ പുറകിലേക്കാണ് പുലർച്ചെയോടെ മണ്ണിടിഞ്ഞത്. ഇതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോളനിയിലെContinue Reading

വിദ്യാർഥിയെ മർദ്ദിച്ച വിഷയം ; ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ അധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു …   ഇരിങ്ങാലക്കുട : സ്കൂൾ വിദ്യാർഥിയെ മർദ്ദിച്ച വിഷയത്തിൽ അധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ കായിക വിഭാഗം അധ്യാപകൻ കോടശ്ശേരി സ്വദേശി ബാബു ആന്റണിയെയാണ് പതിനഞ്ച് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്. ഈ വർഷം ജൂൺ 6 ന് ആയിരുന്നു സംഭവം. മർദ്ദനമേറ്റ എടതിരിഞ്ഞി സ്വദേശിയായ വിദ്യാർഥിContinue Reading

കനത്ത മഴ; കാറളത്ത് മണ്ണിടിച്ചിൽ; വേളൂക്കര പഞ്ചായത്തിൽ വൈക്കരയിൽ എട്ടോളം വീടുകൾ വെള്ളക്കെട്ടിൽ … ഇരിങ്ങാലക്കുട : കനത്ത മഴയിൽ കാറളത്ത് മണ്ണിടിച്ചിൽ. കാറളം വെള്ളാനിയിൽ വടക്കേ കോളനിയിൽ ഞാറ്റുവെട്ടി വീട്ടിൽ സുനിത സന്തോഷിന്റെ വീടിന്റെ പുറകിലേക്കാണ് ഉച്ചയോടെ മണ്ണിടിഞ്ഞ് വീണത്. സുനിതയും ഭർത്താവ് സന്തോഷും മകളുമാണ് ഇവിടെ താമസിക്കുന്നത്. ആശങ്കയെ തുടർന്ന് മാറി താമസിക്കാൻ അധികൃതർ ഇവർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാര്യമായ നഷ്ടങ്ങൾ റിപ്പോർട്ട്Continue Reading

ആളൂരിൽ പോക്സോ കേസ്സിൽ വാറണ്ട് പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂരിൽ പോക്സോ കേസ്സിൽ പ്രതിയായ മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ (34 വയസ്സ് )ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി.സിബിനും സംഘവും അറസ്റ്റു ചെയ്തു. 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ്. അന്ന് പോലീസ് പിടികൂടിയ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിരവധി പേർ പ്രതികളായContinue Reading

കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയിൽ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അരിപ്പാലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു… ഇരിങ്ങാലക്കുട: കൂട്ടുക്കാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. അരിപ്പാലം വളവനങ്ങാടി കൊല്ലമാംപറമ്പില്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ വെറോണ്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച നാല് മണിക്ക് കൂട്ടുകാരോടൊപ്പം അരിപ്പാലം പാലത്തിനു സമീപം ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരുംContinue Reading

കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി … തൃശൂർ :മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.Continue Reading

റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട 2023 – 24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട 2023-24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. ഇത് സംബന്ധിച്ച് റോട്ടറി ഹാളിൽ നടന്ന ചടങ്ങ് മേജർ ഡോണർ ഡോ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ഡയക്ടർ മോഹൻ വർഗ്ഗീസ്, അസിസ്റ്റന്റ് ഗവർണ്ണർ ഡോ ഉണ്ണികൃഷ്ണൻ, സിക്കൻന്തർ, രഞ്ജി ജോൺ, പോൾസൺ മൈക്കിൾ എന്നിവർ സംസാരിച്ചു. അബ്ദുൾ ഹക്കിം (പ്രസിഡണ്ട്)Continue Reading

കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് . ഇരിങ്ങാലക്കുട :കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് . മാർച്ച് കേരള മഹിളാ സംഘം ജില്ലാ ജോ:സെക്രട്ടറി കെContinue Reading

സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് ഭക്തജനപ്രവാഹം…   ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പുകര്‍മം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയ്ക്ക് അരിമ്പൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിച്ചു.Continue Reading