ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു …. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു . ഇരിങ്ങാലക്കുട പുറ്റുങ്ങൽ ക്ഷേത്രം റോഡിൽ വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ആർക്കും സാരമായ പരിക്കില്ല. ഡിഗ്രി നാട്ടിക വിക്രഞ്ചേരി സ്വദേശി അഭയ് ആണ് കാർ ഓടിച്ചിരുന്നത്. വിദ്യാർഥികളായ മൂന്ന് പേർ കൂടിContinue Reading

പോക്സോ കേസ്സിൽ തമിഴ്നാട് സ്വദേശിയായ അതിഥി തൊഴിലാളിക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും.. ഇരിങ്ങാലക്കുട : എഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം കാണിച്ച 70 കാരനെ 10 വർഷം കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കാനും വിധിച്ച് കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ ഉത്തരവായി. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 നവംബർ 6 ന് ആയിരുന്നുContinue Reading

നവ കേരള സദസ്സ്; പ്രചരണാർത്ഥം പട്ടണത്തിൽ നൈറ്റ് വാക്കും …   ഇരിങ്ങാലക്കുട : നവ കേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് . ഠാണാ ചന്തക്കുന്നിൽ നിന്ന് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നടത്തിയ നൈറ്റ് വാക്ക് ചലച്ചിത്രതാരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്Continue Reading

പിഎംഎവൈ – ലൈഫ് ഭവന പദ്ധതി ; നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ; ഇതിനകം പൂർത്തീകരിച്ചത് 682 വീടുകളുടെ നിർമ്മാണം …   ഇരിങ്ങാലക്കുട : പിഎംഎവൈ – ലൈഫ് ഭവന പദ്ധതിയിൽ നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി ആരംഭിച്ച 2017 തൊട്ട് 2021 വരെയായി 642 വീടുകളുടെ നിർമ്മാണമാണ് അഞ്ച് ഡിപിആർ വഴിയായി നഗരസഭ പൂർത്തീകരിച്ചത്. ആകെ 659 വീടുകളുടെ ഗുണഭോക്താക്കളുമായിട്ടാണ് കരാർ ഒപ്പിട്ടിരുന്നത്. ഇതിൽ തന്നെ ആറ് വീടുകളുടെContinue Reading

നവകേരളസദസ്സ് ; പരാതികൾ നല്കാനുള്ള കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നു ; പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 29 ന് ആരംഭിക്കും; ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലാ ഭരണകൂടം …   ഇരിങ്ങാലക്കുട : ഡിസംബർ 6 ന് നടക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലതലം നവകേരളസദസ്സിൽ നിർദ്ദേശങ്ങളും പരാതികളും സമർപ്പിക്കാൻ വേദിയായ അയ്യങ്കാവ് മൈതാനത്ത് ഒരുക്കുന്നത് 25 കൗണ്ടറുകൾ. തിരക്ക് ക്രമാതീതമായാൽ നിയന്ത്രിക്കുന്നതിന് അഞ്ച് റിസർവ്വ് കൗണ്ടറുകളും ഇതിന് പുറമെContinue Reading

ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകളിലെ കുഴികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കാനുള്ള പദ്ധതിയുമായി ജെസിഐ ; ജെസിഐ യുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പിഡബ്ല്യു , നഗരസഭ റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കാനുള്ള പദ്ധതിയുമായി ജെസിഐ . സമീപക്കാലത്ത് ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതരുടെ സഹായത്തോടെ സേഫ് പദ്ധതി നടപ്പിലാക്കുന്നത്. ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പദ്ധതി ആരംഭിക്കാൻContinue Reading

നവകേരള സദസ്സ് ; വിവിധ ഭാഷകളിലെ കവിതകളുമായി മെഗാ കവിയരങ്ങ്…   ഇരിങ്ങാലക്കുട: ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ ആദ്യമായി വിവിധ ഭാഷകളിലെ കവിതകളുടെ അവതരണവുമായി മെഗാ കവിയരങ്ങ് . എഴുപതോളം കവികൾ പങ്കെടുത്ത മെഗാ കവിയരങ്ങ് കവി ഡോ.സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർപേഴ്സനും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ വിജയലക്ഷ്മി വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.പി.ജോർജ്, ഖാദർ പട്ടേപ്പാടം,കെ.എൻ.സുരേഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു.Continue Reading

ശ്രീകൂടൽമാണിക്യക്ഷേത്ര തിരുവുൽസവത്തിന്റെ ഒരുക്കങ്ങളിലേക്ക് ; സംഘാടകസമിതി രൂപീകരിച്ചു …   ഇരിങ്ങാലക്കുട : 2024 ലെ ശ്രീ കൂടൽമാണിക്യ തിരുവുൽസവാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഉൽസവം എപ്രിൽ 21 ന് കൊടിയേറി മെയ് 1 ന് ആറാട്ടോടെ സമാപിക്കും. അഡ്മിനിസ്ട്രേറ്റർ ജനറൽ കൺവീനർ ആയിട്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. പതിനഞ്ച് സബ് കമ്മിറ്റികൾക്ക് രൂപം നൽകാനും പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. രണ്ട് കോടിയോളം രൂപയാണ് ഉൽസവത്തിന്റെContinue Reading

സെന്റ് ജോസഫ്സ് വീണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്മാർ …     ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പിൽ ആതിഥേരായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ഏഴാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കാലിക്കറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ നൈപുണ്യ കോളേജ് കറുകുറ്റിയെ (46-26) തോൽപ്പിച്ചാണ് സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. പ്രോവിഡന്‍സ് കോളേജ്Continue Reading

കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 .30 മുതൽ 9 .30 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പന്തലിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.Continue Reading