മാള കുഴൂരിൽ സിപിഎംബിജെപി സംഘർഷം മൂന്നു പേർക്ക് കുത്തേറ്റു; ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

മാള കുഴൂരിൽ സിപിഎംബിജെപി സംഘർഷം
മൂന്നു പേർക്ക് കുത്തേറ്റു; ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ


മാള: കുഴൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം അനുഭാവിയാണ് സംഭവത്തിനു പിന്നിലെന്ന് അനുമാനം. കുഴൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും ലോക്കൽ കമ്മിറ്റിയംഗം പാറപ്പുറം പുഷ്പന്‍റെയും വീടിനു നേരെ കല്ലേറും നടന്നു. ഈ പ്രദേശത്തെ സിപിഎമ്മിന്‍റെ കൊടികൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. അഷ്ടമിച്ചിറയിലും കൊടികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ പോലീസ് സേന നിലയുറപ്പിച്ചിട്ടുണ്ട്.
ബിജെപി മാള മണ്ഡലം സെക്രട്ടറി അനിൽ ആദിത്യൻ, ധനിൽ ഉത്തമൻ, ബെന്നി തോമസ് എന്നിവർക്കാണ് കത്തികൊണ്ടുള്ള കുത്തിനെ തുടർന്ന് പരിക്കേറ്റിട്ടുള്ളത്. പ്രതിയായ സുജിത്ത് ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തുണ്ട്.

Please follow and like us: