2021 ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡും ഗുരുപൂജാ പുരസ്കാരവും സമർപ്പിച്ചു..

2021 ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡും ഗുരുപൂജാ പുരസ്കാരവും സമർപ്പിച്ചു..

ഇരിങ്ങാലക്കുട: 2021 ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് മേളപ്രമാണി ചേരാനെല്ലുർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻനമ്പീശനും സമർപ്പിച്ചു. പല്ലാവൂർ അപ്പുമാരാർ വാദ്യ ആസ്വാദകസമിതിയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യ ക്ഷേത്ര കിഴക്കേ ഗോപുരനടയിൽ നടന്ന 12 -മത് പല്ലാവൂർ താളവാദ്യ മഹോൽസവ ചടങ്ങിൽ വച്ച് പ്രവാസി മലയാളി തോട്ടാപ്പിള്ളി വേണുഗോപാൽമേനോൻ അവാർഡ് സമർപ്പണം നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ മഹോൽസവം ഉദ്ലാടനം ചെയ്തു.വാദ്യകലാ പണ്ഡിതൻ കാലടി കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തി. സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ, ട്രഷറർ അജയ്മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഒറ്റപ്പാലം ഹരി, സദനം ഭരതരാജൻ, തിരുവാലത്തൂർ ശിവൻ, മച്ചാട്ട് പത്മകുമാർ, മുണ്ടത്തിക്കോട് സന്തോഷ് എന്നിവർ നയിച്ച പഞ്ചവാദ്യം അരങ്ങേറി.

Please follow and like us: