നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം; മൂവായിരം രൂപ കവർന്നു.

നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം; മൂവായിരം രൂപ കവർന്നു.

ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം. മൂവായിരത്തോളം രൂപ നഷ്ടമായി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൻ്റെ നീതി മെഡിക്കൽ സ്‌റ്റോറിലാണ് മോഷണം നടന്നത്. രാവിലെ എട്ട് മണിയോടെ സ്റ്റോർ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. മെയിൻ റോഡിലേക്കുള്ള ഷട്ടറിൻ്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ വി. ജിഷിലിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി. സിസി ക്യാമറയിൽ നിന്നുള്ള ദ്യശ്യങ്ങളും പോലീസ് പരിശോധിച്ചു. ബാങ്ക് പ്രസിഡണ്ട് കെ സി ജോസ് കൊറിയൻ, വൈസ് – പ്രസിഡണ്ട് ജോസ് മാമ്പിളളി എന്നിവർ എത്തിയിരുന്നു.

Please follow and like us: