കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഎം.

ഇരിങ്ങാലക്കുട: കേന്ദ്രനയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമായി സിപിഎം.കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, ഇന്ധന വില നിയന്ത്രിക്കുക, പാർലമെൻ്റിനെ നിശബ്ദമാക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം സിപിഎം എരിയ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു. ടി വി ജനാർദ്ദനൻ, പി ആർ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജയൻ അരിമ്പ്ര, വി എ അനീഷ്, എം എൻ നീരജ്, വി കെ മനോഹരൻ, കെ കെ ശ്രീജിത്ത് എന്നിവർ നേത്യത്വം നല്കി.















