ജെനിൽ ജോണിന് മാതൃ വിദ്യാലയത്തിൻ്റെ ആദരം

അധ്യാപക അവാർഡ് നേടിയ ജെനിൽ ജോണിന് മാതൃവിദ്യാലയത്തിന്റെ ആദരം

 

ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഇരിങ്ങാലക്കുട സ്വദേശിയും തലോർ സെൻ്റ് തെരസിറ്റാസ് സ്‌കൂൾ അധ്യാപകനുമായ ജെനില്‍ ജോണിന് മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ ലാസര്‍ കുറ്റിക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ ലാസര്‍ കുറ്റിക്കാടന്‍ ജെനില്‍ ജോണിന് ഉപഹാരം സമ്മാനിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി ഷോബി പോള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക റീജ ജോസ്,മുന്‍ കായിക അധ്യാപിക കെ.വി. ഇന്ദിരാമണി, ഫസ്റ്റ് അസിസ്റ്റന്റ് കെ.പി. ലിറ്റ, അധ്യാപക പ്രതിനിധി സി.എസ്. നാന്‍സി തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: