യുഡിഎഫ് മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ; ആഹ്ളാദ പ്രകടനങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ
ഇരിങ്ങാലക്കുട : യുഡിഎഫ് മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ ദിനത്തിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി . മണ്ഡലം പ്രസിഡന്റ് പി കെ ഭാസി നേതൃത്വം നല്കി. നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, റെയ്ബി ജോബി, ബ്ലോക്ക് ഭാരവാഹികളായ , ജെയിംസ്, പി ബി സത്യൻ, മണ്ഡലം ഭാരവാഹികളായ ഗണേഷ്, രഘു തുടങ്ങിയവർ പങ്കെടുത്തു.















