ഇന്ധനവില വർധനവിനെതിരെ പ്രതിഷേധമാർച്ചുമായി കോൺഗ്രസ് പ്രവർത്തകർ

ഇന്ധന വില വർധവിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് പ്രവർത്തകർ

ഇരിങ്ങാലക്കുട : ഇന്ധന വില വർധനവിനെതിരെ ഇരിങ്ങാലക്കുട , പൊറത്തിശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച മാർച്ച് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് സി എസ് അബ്‌ദുൾ ഹഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു.സിജു യോഹന്നാൻ ,സനൽ കല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.ബിജു പോൾ അക്കരക്കാരൻ, ജോസഫ് ചാക്കോ, പ്രിവിൻസ് ഞാറ്റുവെട്ടി, ജോമോൻ മണാത്ത്, മിനി ജോസ് ചാക്കോള, പ്രേമ പാറയിൽ, ബിന്ദു വിനയൻ, സുരഭി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Please follow and like us: