തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. കെഎസ്എഫ്ഇ യുടെ സഹകരണത്തോടെ നടത്തിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിലും എം.സി.എഫിലുമായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഖിത അനൂപ് , എം. എ. ജോൺസൺ, സുനിത മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയൻ, മണി സജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്,ഷൈജു വി.ആര്‍,അജീഷ് സി.എസ്,ബിന്ദു ടീച്ചര്‍, സുരേഷ് ബാബു കെ.കെ,ഷാരി വീനസ്, അഞ്ജലി ഷാബുടി.കെ.ശശി, ഷീജ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, അസി. സെക്രട്ടറി കെ. രാജേഷ്, എക്സ്റ്റൻഷൻ ഓഫീസർ എം.എസ്. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മുകുന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ. ഡിൽജി , ഹരിത കർമ സേന കോ ഓർഡിനേറ്റർ ശിഖാമണി, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർമാരായ അഞ്ജിത മിഥുൻ, അഞ്ജു സുഗതൻ എന്നിവർ സംസാരിച്ചു.

Please follow and like us: