സഹകരണ വാരാഘോഷം; മുകുന്ദപുരം ചാലക്കുടി താലൂക്ക്തല സെമിനാർ

സഹകരണ വാരാഘോഷം; മുകുന്ദപുരം – ചാലക്കുടി താലൂക്ക്തല സെമിനാർ

 

ഇരിങ്ങാലക്കുട : 72 -മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്ക്തല സഹകരണ സെമിനാർ സംഘടിപ്പിച്ചു . എസ്എൻ ഹാളിൽ നടന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ടി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിട്ട അസി രജിസ്ട്രാർ കെ ഹരി വിഷയാവതരണം നടത്തി. സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിതാ ചന്ദ്രശേഖരൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. അസി രജിസ്ട്രാർമാരായ പി സി രശ്മി, എ ജെ രാജി, ജൂസി കെ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: