ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം എസ് ദാസന് ഫിലിം സൊസൈറ്റി പ്രവർത്തകരുടെ സ്വീകരണം

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം എസ് ദാസന് ഫിലിം സൊസൈറ്റി പ്രവർത്തകരുടെ സ്വീകരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ എം എസ് ദാസന് സൊസൈറ്റി പ്രവർത്തകർ സ്വീകരണം നൽകി. റോട്ടറി മിനി എസി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു . സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ എം എസ് ദാസനെ ആദരിച്ചു. സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം ആർ സനോജ്, രാധാകൃഷ്ണൻ വെട്ടത്ത്, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം തുടങ്ങിയവർ സംസാരിച്ചു. 1988 ൽ കൗൺസിലർ ആയിരുന്ന എം എസ് ദാസൻ 37 വർഷങ്ങൾക്ക് ശേഷം നേരത്തെ മൽസരിച്ച് ജയിച്ച മടത്തിക്കര വാർഡിൽ നിന്നുമാണ് വീണ്ടും നഗരസഭ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Please follow and like us: