കയ്യടികൾ നേടി ” വിക്ടോറിയ ” ; പ്രദർശനം നിറഞ്ഞ സദസ്സിൽ

കയ്യടികൾ നേടി “വിക്ടോറിയ “; ചിത്രം നേടിയത് പന്ത്രണ്ട് അവാർഡുകൾ

 

ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി ” വിക്ടോറിയ “. അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ നേടിയ മലയാള ചിത്രം വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസിൽ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. 2024 ലെ ഐഎഫ്എഫ്കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിർമ്മിച്ചത്. ബ്യൂട്ടി പാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഒന്നര മണിക്കൂർ ഉള്ള ചിത്രം നടത്തുന്നത്. പ്രദർശനത്തിന് ശേഷം നടന്ന സംവാദത്തിൽ സംവിധായിക ശിവരഞ്ജിനി , അഭിനേതാക്കളായ മീനാക്ഷി ജയൻ, ശ്രീഷ്മ ചന്ദ്രൻ, ദർശന വികാസ് , ഡിഒപി ആനന്ദ് രവി എന്നിവർ പങ്കെടുത്തു. പി കെ ഭരതൻ മാസ്റ്റർ, കെ സി ബിന്ദു ടീച്ചർ, മനീഷ് വർഗ്ഗീസ്, രാധാകൃഷ്ണൻ വെട്ടത്ത്, അഡ്വ പി കെ നാരായണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: