നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്

ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥികളെ അവതരിപ്പിച്ച് കോൺഗ്രസ്സ്; പാനലിന് നേതൃത്വം നൽകാൻ മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ മൽസരരംഗത്ത്; ആറ് മാസത്തിനുള്ളിൽ തകർന്ന് കിടക്കുന്ന റോഡുകൾ നവീകരിക്കുമെന്നും ബൈപ്പാസ് റോഡ് രാജപാതയാക്കുമെന്നും പ്രഖ്യാപനം

 

ഇരിങ്ങാലക്കുട : കാൽ നൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥികളെ അവതരിപ്പിച്ച് കോൺഗ്രസ്സ്. മുൻ നഗരസഭ ചെയർമാനും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സൻ നേതൃത്വം നൽകുന്ന പാനലിനെയാണ് ഭരണം നിലനിറുത്താൻ കോൺഗ്രസ്സ് അവതരിപ്പിച്ചിരിക്കുന്നത്. വാർഡ് 22 ൽ നിന്നും എം പി ജാക്സൻ മൽസരിക്കാനുള്ള സാധ്യത ഫസ്റ്റ് എഡീഷ്യൻ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാർഡ് 1 മൂർക്കനാട് – ചിന്ത ധർമ്മരാജൻ, വാർഡ് 2 ബംഗ്ലാവ് – ടി എ പോൾ, വാർഡ് 3 കരുവന്നൂർ – സിജു ആൻ്റണി, വാർഡ് 4 പീച്ചുംപ്പിള്ളിക്കോണം – സത്യൻ നാട്ടുവള്ളി , വാർഡ് 5 ഹോളി ക്രോസ്സ് സ്കൂൾ – റെയ്ബി ജോബി , വാർഡ് 6 മാപ്രാണം – ബൈജു കുറ്റിക്കാടൻ, വാർഡ് 7 മാടായിക്കോണം – വിനിത പള്ളിപ്പുറം, വാർഡ് 8 നമ്പ്യാങ്കാവ് – സിജോ ലോനപ്പൻ, വാർഡ് 9 കുഴിക്കാട്ടുക്കോണം – മെസ്റ്റോ മാമ്പിള്ളി, വാർഡ് 10 കാട്ടുങ്ങച്ചിറ – ജോഫി ബോസ്, വാർഡ് 11 ആസാദ് റോഡ് – മഞ്ജു സജത്ത് , വാർഡ് 12 ഗാന്ധിഗ്രാം നോർത്ത് – പ്രേമ പാറയിൽ, വാർഡ് 13 ഗാന്ധിഗ്രാം – കുര്യൻ ജോസഫ്, വാർഡ് 14 ഗാന്ധിഗ്രാം ഈസ്റ്റ് – ജോസ്മി ഷാജി, വാർഡ് 16 മടത്തിക്കര – എം എസ് ദാസൻ, വാർഡ് 17 ചാലാംപാടം – മിനി ജോസ് ചാക്കോള, വാർഡ് 19 സെൻ്റ് ജോസഫ്സ് കോളേജ് – ഒ എസ് അവിനാശ്, വാർഡ് 20 ഷൺമുഖം കനാൽ – അഡ്വ വി സി വർഗ്ഗീസ്, വാർഡ് 21 ചേലൂർ – കെ എം സന്തോഷ്, വാർഡ് 22 മുനിസിപ്പൽ ഓഫീസ് – എം പി ജാക്സൻ, വാർഡ് 23 കലാനിലയം – ജുനീഷ പ്രവീൺ, വാർഡ് 24 പൂച്ചക്കുളം – ബിന്ദു വിനയൻ, വാർഡ് 25 കണ്ഠേശ്വര്യം – പ്രവീൺസ് എൻ പി, വാർഡ് 26 കൊരുമ്പിശ്ശേരി – നീതു സാംസൺ, വാർഡ് 27 കാരുകുളങ്ങര – സുജ സഞ്ജീവ് കുമാർ, വാർഡ് 28 കൂടൽമാണിക്യം – കെ എൻ ഗിരീഷ്, വാർഡ് 29 ബസ് സ്റ്റാൻ്റ് – ഡെലി സിജു, വാർഡ് 30 ആയുർവേദ ആശുപത്രി – ലക്ഷ്മി മനോജ്, വാർഡ് 31 ക്രൈസ്റ്റ് കോളേജ് – റോണി പോൾ മാവേലി, വാർഡ് 32 എസ് എൻ നഗർ – സുരഭി വിനോദ്, വാർഡ് 33 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് – പി കെ ഭാസി, വാർഡ് 34 പള്ളിക്കാട് റോഷ്നി രാമകൃഷ്ണൻ , വാർഡ് 35 സിവിൽ സ്റ്റേഷൻ – ബാബു പാലക്കൽ, വാർഡ് 36 കണ്ടാരംത്തറ – സിന്ധ്ജു കെ ആർ, വാർഡ് 37 പൊറത്തിശ്ശേരി – ഡാലി ജോബ് ആലപ്പാടൻ, വാർഡ് 38 മഹാത്മാ സ്കൂൾ – ഷീജ വർഗ്ഗീസ്, വാർഡ് 39 തളിയക്കോണം സൗത്ത്- സിന്ധു അജയൻ, വാർഡ് 40 കല്ലട – വാഹിദ ഇസ്മയിൽ, വാർഡ് 41 തളിയക്കോണം നോർത്ത് – ശ്രീലത വൽസൻ, വാർഡ് 42 പുത്തൻതോട്- അല്ലി പോൾ , വാർഡ് 43 പുറത്താട് – ഷാജി പുല്ലോക്കാരൻ എന്നിവരാണ് സ്ഥാനാർഥികൾ. ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് മൽസരിക്കുന്ന വാർഡ് 15 മുനിസിപ്പൽ ആശുപത്രി, വാർഡ് 18 ചന്തക്കുന്ന് എന്നിവടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത അഞ്ച് വർഷവും നഗരസഭയിൽ യുഡിഎഫ് ഭരണം തുടരുമെന്നും ആറ് മാസത്തിനുള്ളിൽ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും ബൈപ്പാസ് റോഡ് രാജപാതയാക്കുമെന്നും ബിജെപിക്ക് ഇത്തവണ നഗരസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നും പട്ടിക പ്രഖ്യാപിച്ച് കൊണ്ട് എം പി ജാക്സൻ പറഞ്ഞു. മുൻ നഗരസഭ ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ, നിമ്യ ഷിജു, കോൺഗ്രസ്സ് നേതാക്കളായ എം എസ് അനിൽകുമാർ, ആൻ്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത് , സി എസ് അബ്ദുൾഹഖ്, പി കെ ഭാസി, ബൈജു കുറ്റിക്കാടൻ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: