തുമ്പൂർ സ്വദേശിനിയായ യുവതിയെ കടക്കുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ യുവതിയെ കടക്കുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. തുമ്പൂര്‍ സ്വദേശിനി ശ്രുതി (27) ക്കാണ് പരിക്കേറ്റത്. വൈകീട്ട് അഞ്ചു മണിയോടെ കൊടുങ്ങല്ലൂര്‍ റോഡിലുള്ള കടയില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ സുഹൃത്തും കടുപ്പശേരി സ്വദേശിയായ 36 വയസുകാരന്‍ പോലീസ് കസ്റ്റഡിയിലാണ്. യുവാവും കുത്തേറ്റ യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുവാന്‍ ഇടയാക്കിയത്. മദ്യലഹരിയിലായിരുന്ന യുവാവ് യുവതിയുടെ ഇടതു കൈത്തണ്ടയിലാണ് കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കുപറ്റിയ യുവതിയെ ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.















