ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് ചരിത്ര സെമിനാർ ഒക്ടോബർ 3, 4 തീയതികളിൽ

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികവും ചരിത്ര സെമിനാറും ചരിത്ര ക്വിസും ഒക്ടോബർ 3, 4 തീയതികളിൽ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് അഞ്ചാം വാർഷികാഘോഷവും ചരിത്ര സെമിനാറും ചരിത്ര ക്വിസും ഒക്ടോബർ 3, 4 തീയതികളിൽ നടക്കും. 3 ന് രാവിലെ 10 ന് കിഴക്കേ നടയിലെ പ്രത്യേക വേദിയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം – സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ വാർഷികവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സെമിനാറും ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ്, ആർക്കൈവ്സ് ഡയറക്ടർ ഡോ കെ രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം വി നാരായണൻ, ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് തുടങ്ങിയവർ പങ്കെടുക്കും. 11 ന് കൂടൽമാണിക്യം ക്ഷേത്രവും കൂടിയാട്ട പാരമ്പര്യവും , 1.30 ന് കഥകളിയുടെ വളർച്ചയിൽ കൂടൽ മാണിക്യം ക്ഷേത്രത്തിൻ്റെ സംഭാവന, 4 ന് രാവിലെ 9.30 ന് കൂടൽ മാണിക്യം ക്ഷേത്രസമ്പത്തും അധികാരതർക്കങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകളും 11. 30 ന് അഖില കേരളാ ടിസ്ഥാനത്തിൽ ചരിത്രക്വിസും നടക്കും. ചരിത്ര സെമിനാറുകളിൽ അമ്മന്നൂർ പരമേശ്വര ചാക്യാർ , ഡോ സദനം ഹരികുമാർ, ഡോ ശ്യാമ ബി മേനോൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 4 ന് രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യും. സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ ബ്ലെസ്സി സർട്ടിഫിക്കറ്റ് വിതരണവും ഡോ ഹരിനാരായണൻ സമ്മാനദാനവും നിർവഹിക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഡോ മുരളി ഹരിതം , അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു, ആർക്കൈവ്സ് ഉപദേശകസമിതി അംഗങ്ങളായ പ്രൊഫ സാവിത്രി ലക്ഷ്മണൻ, ഡോ ടി കെ നാരായണൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: