ബി ആർ അംബേദ്കർ സ്മാരക ഹാൾ നാടിന് സമർപ്പിച്ചു

വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഡോ.ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ നാടിന് സമർപ്പിച്ചു; ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചിലവഴിച്ച് .

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് വേളൂക്കര ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുക്കുന്ന് എസ്. സി. നഗറിലാണ് ഡോ.ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി നാടിന് സമർപ്പിച്ചത്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി. കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.

 

വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത ഉണ്ണികൃഷ്‌ണൻ , വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി പുഷ്‌പലത ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യൂസഫ് കൊടകരപറമ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ജെ സതീഷ്, ബിബിൻ തുടിയത്ത്, സി.ആർ ശ്യാംരാജ്, ഷീബ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: