കായികാധ്യാപകരുടെ സമരത്തിന് പരിഹാരം കണ്ടെത്തണമെന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം.
ഇരിങ്ങാലക്കുട : കായികാധ്യാപകരുടെ സമരത്തിന് എത്രയും പെട്ടെന്ന്
പരിഹാരം കണ്ടെത്തണമെന്നും ഹയർസെക്കൻഡറി വിഭാഗത്തില്‍ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം മുനിസിപ്പൽ വൈസ് -ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ എ തോമസ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഹഖ് ,
ബൈജു ആൻറണി, അനന്തകൃഷ്ണൻ സി എം, വിമൽ ജോസഫ്, അമ്പിളി കുമാരി സി, ആഞ്ചിൽ ജോയ് പൈനേടത്ത്, പ്രീതി ഇ, സുനേഷ് എബ്രഹാം, വിജിൽ, അനീഷ് കെ ജി, പ്രദീപ് കെ, ലത യു മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ഡോ. എസ് എൻ മഹേഷ് ബാബു വിഷയാവതരണം നടത്തി.















