താഴെക്കാട് ബാങ്കിൻ്റെ കുണ്ടൂർ ശാഖയിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് 1,71295/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പുത്തൻചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : താഴേക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കുണ്ടൂർ ശാഖയിൽ 2024 ജനുവരി 24 ന് 24.100 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമാല പണയം വെച്ച് 111295/- രൂപയും, 2024 മെയ് 4 ന് 12 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 60000/- രൂപ അടക്കം മൊത്തം 1,71, 295/- രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ പുത്തൻചിറ പൊരുമ്പുകുന്ന് സ്വദേശി മാക്കാട്ടിൽ വീട്ടിൽ സൈജു ( 49 വയസ് ) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. പണയം വയ്ക്കുന്ന സ്വർണ്ണം മൂന്ന് മാസം കൂടുമ്പോൾ നടത്തുന്ന പരിശോധനയിലാണ് ഇവ മുക്കു പണ്ടങ്ങളാണെന്ന് തെളിഞ്ഞത്.ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ഷാജിമോൻ.ബി, എസ്.ഐ ജോർജ്ജ്.കെ.പി, ജി.എ.എസ്.ഐ മിനിമോൾ, സി.പി.ഒ മാരായ അരുൺ, ഹരികൃഷ്ണൻ, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ത















