പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ
ഇരിങ്ങാലക്കുട : 2024 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 സെപ്റ്റംബർ 12 ന് സ്ക്രീൻ ചെയ്യുന്നു. സർവകലാശാലയിലെ ആഘോഷത്തിനിടയിൽ കാർ അപകടത്തിൽ പരിക്കേല്‍ക്കുന്ന പാലസ്തീൻ യുവതി ഫിഫി , ഫിഫിയുടെ മൂത്ത സഹോദരൻ റാമി, ജൂത കാമുകി ഷെർലി, ഫിഫിയുടെയും റാമിയുടെയും മാതാവ് ഹനാൻ എന്നിവരാണ് 124 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രദർശനം തൃശ്ശൂർ റോഡിൽ മൈജി ഷോറൂമിന് എതിർവശത്തായുള്ള റോട്ടറി ക്ലബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്















