മെഗാ ഓണ സദ്യയും അന്തർകലാശാല ക്വിസ് മത്സരവും ക്രൈസ്റ്റ് കോളേജിൽ ആഗസ്റ്റ് 25, സെപ്തംബർ 10 തീയതികളിൽ

ഗിന്നസ് ലക്ഷ്യമാക്കിയിട്ടുള്ള മെഗാസദ്യയും അന്തർകലാശാല തലത്തിലുള്ള ക്വിസ് മത്സരവും ക്രൈസ്റ്റ് കോളേജിൽ ആഗസ്റ്റ് 25, സെപ്തംബർ 10 തീയതികളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അഖിലേന്ത്യാ അന്തർകലാശാലതലത്തിൽ കോമേഴ്സ്, ബിസിനസ്സ് വിഷയത്തെ ആസ്പദമാക്കി ക്വിസ് മൽസരം ഒരുങ്ങുന്നു. സെപ്റ്റബർ 10 ന് കോളേജ് ഓഡിറ്റോറയത്തിൽ നടക്കുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിൽ കുസാറ്റ് കൊച്ചി, ഉസ്മാനിയ മെഡിക്കൽ കോളേജ്, കേരള യൂണിവേഴ്സിറ്റി, ചെന്നൈ ഐഐടി, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി , കോയമ്പത്തൂർ കെ ജി കോളേജ്, അഹമ്മദാബാദ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി,ഐഐഎം ലക്നോ, കൊച്ചി രാജഗിരി എഞ്ചിനീയറിംഗ് കോളേജ്, ബാംഗ്ലൂർ പ്രസിഡൻസി കോളേജ് എന്നീ ടീമുകൾ മാറ്റുരയ്ക്കുമെന്ന് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന രണ്ടംഗ ടീമിന് 60000 രൂപയും 30000 രൂപയും 15000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. ക്വിസ് മാസ്റ്റർ മേജർ ചന്ദ്രകാന്ത് നായർ മൽസരത്തിന് നേതൃത്വം നൽകും. ബികോം ഫിനാൻസ് സ്വാശ്രയ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 400 ഓളം വിഭവങ്ങളുമായി മെഗാ സദ്യ 2025 ആഗസ്റ്റ് 25 ന് നടക്കും. ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കിയിട്ടുള്ള മെഗാസദ്യയ്ക്കായി വിദ്യാർഥികളും അധ്യാപകരും കുടുംബാംഗങ്ങളുമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. 2022 ൽ എഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ സദ്യ ഇടം നേടിയിരുന്നു. പ്രൊഫ കെ ജെ ജോസഫ്, ഡോ ലിൻ്റാ മേരി സൈമൺ , സിജി സി എൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: