സ്കൂളിന് മുന്നിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച് വന്നതിനെ ചോദ്യം ചെയ്ത കരൂപ്പടന്ന സ്വദേശിയായ യുവാവിനെ ഹെൽമറ്റ് കൊണ്ട് അക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : സ്കൂളിന് മുൻവശം റോഡിലൂടെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിച്ച് വരുന്നത് കണ്ട് പതുക്കെ പോകാൻ പറഞ്ഞ കരൂപ്പടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷിനെ (36 വയസ്സ്) ഹെൽമെറ്റ് കൊണ്ട് അക്രമിച്ച് പരിക്കേൽപിച്ചതിന് മോട്ടോർ സൈക്കിൾ യാത്രക്കാരനായ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽ വീട്ടിൽ വിഷ്ണു (33) വിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൂന്നരയോടെ ആയിരുന്നു സംഭവം. കരൂപ്പടന്ന സ്കൂളിൽ നിന്നും എഴ് വയസ്സുള്ള കുട്ടിയെ കൊണ്ട് പോകുന്നതിനായി വന്ന സമയത്താണ് വിനീഷ് സ്കൂളിൻ്റെ മുന്നിലൂടെ അമിത വേഗത്തിൽ മോട്ടോർ സൈക്കിൾ വരുന്നത് കണ്ടത്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ കൃഷ്ണപ്രസാദ്.എം.ആർ, ജൂനിയർ എസ് ഐ സഹദ്, സി.പി.ഒ മാരായ സുജിത്ത്, സിജു, ഉമേഷ്, ഹബീബ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.