താണിശ്ശേരിയിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ കാറുടമയെയും സുഹൃത്തിനെയും അക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സോജി (45 വയസ് ) എന്നയാളെ അസഭ്യം പറയുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇയാളുടെ കാറിന്റെ മുൻവശത്തെ ചില്ല് കല്ല്കൊണ്ട് കുത്തിപ്പൊട്ടിക്കുകയും കാറിന്റെ ഡോറിൽ ചവിട്ടി കേടുപാടുകൾ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ താണിശ്ശേരി സ്വദേശികളായ താണിയത്ത് വീട്ടിൽ ഹിമേഷ് (31 വയസ്സ്), കറപ്പം വീട്ടിൽ അജ്നാസ് ( 22 വയസ്സ്, ) മരനയിൽ വീട്ടിൽ സനിൽ (35 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു.ഹിമേഷ് കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അജ്നാസ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള രണ്ട് കേസുകളിൽ പ്രതിയാണ്.കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.എസ്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ ധനേഷ്.സി.ജി, സി.പി.ഒ മാരായ വിപിൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.