ആനന്ദപുരം ഇഎംഎസ് ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ പദ്ധതിയിൽ നിന്നുള്ള 47.4 ലക്ഷം രൂപ ചിലവഴിച്ച്

ആനന്ദപുരം ഇ.എം.എസ് ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ ബ്ലോക്ക് പദ്ധതി ഫണ്ടിൽ നിന്നും 47 . 4 ലക്ഷം രൂപ ചിലവഴിച്ച്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആനന്ദപുരം ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യാതിഥികളായി.

 

ഇരിങ്ങാലക്കുട ബ്ലോക്ക് പദ്ധതി വികസന ഫണ്ടില്‍ നിന്നും 47.4 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇ.എം.എസ് ഹാള്‍ നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ടി കിഷോര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.എ ബഷീര്‍, കവിത സുനില്‍, ഷീന രാജന്‍, വിപിന്‍ വിനോദന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

Please follow and like us: