അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് കൊടിയിറങ്ങി; ശ്രദ്ധ നേടി അദ്രിയും മണ്ണും

അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് കൊടിയിറങ്ങി; ശ്രദ്ധ നേടി അദ്രയിയും മണ്ണും

ഇരിങ്ങാലക്കുട : രണ്ടാമത് അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയിൽ ശ്രദ്ധ നേടി അദ്രയിയും മണ്ണും .സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ പരിസ്ഥിതി സമരങ്ങളിലൊന്നായ ചാലിയാർ സമരത്തിൻ്റെ നായകനായ കെ എ റഹ്മാൻ്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന

” അദ്രയി ” എഴുത്തുകാരി കൂടിയായ ഫർസാനയുടെ സൃഷ്ടിയാണ് . മൂന്നാറിൽ ഭൂമിക്കും മണ്ണിനും അവകാശങ്ങൾക്കുമായി പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന രാംദാസ് കടവല്ലൂരിൻ്റെ ” മണ്ണും ” സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന മേളയുടെ പ്രധാന ആകർഷണമായി . പ്രദർശനാനന്തരം നടന്ന സംവാദത്തിന് ശേഷം സംവിധായകൻ രാംദാസ് കടവല്ലൂർ, ഫോട്ടോഗ്രാഫർ പ്രതാപ് ജോസഫ് എന്നിവരെ തൃശ്ശൂർ കില കോളേജ് പ്രിൻസിപ്പൽ ഡോ എസ് ശ്രീകുമാർ ആദരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിസ്ഥിതി മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ അണിയറ പ്രവർത്തകരായ അജയ് കോവൂർ, കെ ബിനു മാസ്റ്റർ, അരവിന്ദ് മോഹൻരാജ് , ഇ ജി ശ്രീകാന്ത്, ബിനോജ് കെ വി എന്നിവരും മേളയുടെ സാന്നിധ്യങ്ങളായി. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ ബെസ്സി, സംവിധായകൻ പ്രതാപ് ജോസഫ് എന്നിവർ ചേർന്ന് രണ്ടാമത് പരിസ്ഥിതി ചലച്ചിത്രമേളയുടെ കൊടിയിറക്കി.

Please follow and like us: