ആശമാരുടെ രാപകൽ സമരയാത്ര ഇരിങ്ങാലക്കുടയിൽ മെയ് 24 ന്
ഇരിങ്ങാലക്കുട : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് മെയ് 24 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. രാവിലെ 9 ന് ആൽത്തറക്കൽ നടക്കുന്ന സ്വീകരണ സമ്മേളനം എസ് മൃദുലാദേവി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജോയിൻ്റ് കൺവീനർ സുജ ആൻ്റണി, കൺവീനർ പി സി മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നൂറ് ദിവസം പിന്നിട്ട ആശാസമരത്തിൻ്റെ ഭാഗമായിട്ടാണ് ജാഥ സംഘടിപ്പിക്കുന്നത്. സംഘാടകരായ അഡ്വ പി കെ നാരായണൻ, സി എസ് അബ്ദുൽഹഖ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു