അഞ്ഞൂറോളം പേർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവുമായി ജെസിഐ യുടെ മാനവസമന്വയം.
ഇരിങ്ങാലക്കുട :ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം 2025 ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാം കബീർ മൗലവി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ.ഗോപി എന്നിവർ മത സൗഹാർദ സന്ദേശങ്ങൾ നൽകി. ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ജോൺ പാല്ല്യേക്കര, ജെ.സി.ഐ. സോൺ പ്രസിഡന്റ് മെജോ ജോൺസൺ , ജെ.സി.ഐ. സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, പ്രോഗ്രാം ഡയറക്ടർമാരായ ബിജു.സി.സി, ഡയസ് ജോസഫ്, മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, ടെൽസൺ കോട്ടോളി, ജീസൺ.പി ജെ.എന്നിവർ പ്രസംഗിച്ചു.കാത്തലിക് സെന്ററിൽ വച്ച് ചേർന്ന സമ്മേളനത്തിൽ റംസാൻ, വിഷു, ഈസ്റ്റർ എന്നി ആഘോഷങ്ങളെ മുൻ നിർത്തി അഞ്ഞൂറോളം പേർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.