ഇരിങ്ങാലക്കുട കനാൽ ബേസ് പ്രദേശത്ത് അംബേദ്കർ ഗ്രാമ വികസന പദ്ധതി; നടപ്പിലാക്കുന്നത് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

ഇരിങ്ങാലക്കുട കനാൽ ബേസ് പ്രദേശത്ത് അംബേദ്കർ ഗ്രാമവികസന പദ്ധതി; നടപ്പിലാക്കുന്നത് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ .

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 20 ലെ കനാൽ ബേസ് പ്രദേശത്ത് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായിട്ടാണ് പദ്ധതി . ഇരിങ്ങാലക്കുട കനാൽ ബേയ്സ് നഗറിൽ 46 വീടുകളുടെ പുനരുദ്ധാരണം, റോഡ് റീ ടാറിങ്ങ്, ഡോൾസ് ലൈബ്രറിയുടെ നവീകരണം, അങ്കണവാടി ചുറ്റുമതിൽ കെട്ടൽ, കാന നവീകരണം, കുടിവെള്ള പദ്ധതി പുനരുദ്ധാരണം, കനാൽ സ്തംഭം മോടി പിടിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

കനാൽ ബേസിലുള്ള ഫ്ലാറ്റ് അങ്കണത്തിൽ നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പങ്കെടുത്തു. വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ പി യു ചൈത്ര നന്ദിയും പറഞ്ഞു.

Please follow and like us: