” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു

” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു.

ഇരിങ്ങാലക്കുട : യുവകലാസാഹിതി എർപ്പെടുത്തിയ ” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം” എഴുത്തുകാരൻ സി രാധാകൃഷണന് സമ്മാനിച്ചു. 25000 രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു. സോമൻ താമരക്കുളം, അഡ്വ കെ ജി അജയ്കുമാർ, വി എസ് വസന്തൻ, പി മണി, ഡോ കെ എസ് ഇന്ദുലേഖ, അഡ്വ ഇ ജെ ബാബുരാജ്, ഷിഹാബ് ഖാദർ, വി പി അജിത് കുമാർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Please follow and like us: