ഇരിങ്ങാലക്കുട നഗരസഭയെ സീറോ വേസ്റ്റ് നഗരസഭ ആയി പ്രഖ്യാപിച്ചു.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയെ സീറോ വേസ്റ്റ് നഗരസഭ ആയി പ്രഖ്യാപിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപനം നിർവഹിച്ചു . ആരോഗ്യ- സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം പി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക്, കൗൺസിലർമാരായ അൽഫോൺസ തോമസ്, പി ടി ജോർജ്ജ്, ക്ലീൻ സിറ്റി മാനേജർ എസ് ബേബി തുടങ്ങിയവർ സംസാരിച്ചു.