കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി കേസിലെ പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കത്തെ കോട്ടുവള്ളി പഴങ്ങാട്ടുവേലി കാണക്കാട്ടുശ്ശേരി വീട്ടിൽ അജീഷ് എന്നയാളെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ച് രണ്ട് മോട്ടോർ സൈക്കിളിലായി തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ കൊട്ടേക്കാട് എരിശ്ശേരി പാലം സ്നേഹഹിൽ വീട്ടിൽ ബനേഷ് ( 26 ), കൊട്ടിക്കൽ കുട്ടോത്ത് വീട്ടിൽ നിഖിൽ (25) , നോർത്ത് പറവൂർ തേവാലിയിൽ വീട്ടിൽ ഹരികൃഷ്ണൻ ( 24 ) , മേത്തല കാട്ടാകുളം തേക്കിലക്കാട്ടിൽ വീട്ടിൽ പ്രവീൺ ( 25 ) എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 19 ന് രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരെയും സമീപവാസിളൈയും കണ്ട് ചോദിച്ചും, രൂപസാദൃശ്യം മനസ്സിലാക്കി സംശയിക്കാവുന്ന വ്യക്തികളെ കേന്ദ്രീകരിച്ചും, ബൈക്കിൻ്റെ സവിശേഷത മനസ്സിലാക്കി വർക്ക് ഷോപ്പുകളിലും സമീപപ്രദേശങ്ങളിലും അന്വഷിച്ചതിലും മറ്റുമാണ് പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കൊടുങ്ങല്ലൂർ പോലീസിന് സാധച്ചിട്ടുള്ളത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, എസ്.ഐ സാലീം, പോലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ കൃഷ്ണ, അബീഷ്, മിഥുൻ, ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.