ന്യൂ ഇയർ ആഘോഷം ; മദ്യവിൽപ്പന നടത്തിയ വരന്തരപ്പിള്ളി സ്വദേശി അറസ്റ്റിൽ …

ന്യൂ ഇയർ ആഘോഷം ; മദ്യവിൽപ്പന നടത്തിയ വരന്തരപ്പിള്ളി സ്വദേശി അറസ്റ്റിൽ …

 

ഇരിങ്ങാലക്കുട : പുതുവൽസര ആഘോഷങ്ങൾക്കിടയിൽ മദ്യവിൽപ്പന നടത്തിയ മദ്ധ്യവയസ്കനെ 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റു ചെയ്തു.

വരന്തരപ്പിള്ളി സ്വദേശി ഒളാട്ടുപുറം വീട്ടിൽ ഡേവിസ് (58 ) എന്നയാളെയാണ് ഇൻസ്പെക്ടർ എ ബി പ്രസാദും പാർട്ടിയും കൂടി അറസ്റ്റു ചെയ്തത്.

മുൻ അബ്കാരി കേസ് പ്രതിയായ ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ പി എം ബാബു , എ സന്തോഷ്, ശിവൻ സി വി , ബിന്ദുരാജ് സി വി ,ശ്യാമലത എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Please follow and like us: