ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് ഏരിയയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ തൃശ്ശൂർ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ പി റിപ്പോർട്ട് അവതരിപ്പിച്ചു. ആർദ്രം പദ്ധതി നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എസ് ദാസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ബി പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഡി നെൽസൺ, മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, സുരേഷ് ബാബു,കെ രാജേഷ്, കെ യു വിജയൻ, മണി സജയൻ, ബിന്ദു വർക്കി, അജയൻ തറയിൽ,രജനി ന്ദകുമാർ, മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ കെ, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ഷൈജു, എച്ച് എം സി അംഗങ്ങളായ എൻ എസ് ജനാർദ്ധനൻ,വിപിൻ വെള്ളയത്ത്, സുരേഷ് വടക്കുംകര, വിജേഷ് കണ്ടേടത്ത്, എ പി ആന്റണി,കെ എം ദിവാകരൻ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ സ്വാഗതവും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ കെ കെ നന്ദിയും പറഞ്ഞു.















