തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ മേഖലാ സമ്മേളനം

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം

 

ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് കെ എസ് ആർ ടി സി ബസുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡിൽ നഷ്ട്ടപ്പെട്ടതെന്നും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ

ഓർഡിനറി ബസുകളോടൊപ്പം രാവിലേയും വൈകീട്ടും ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ റൂട്ടിലെ നിശ്ചിതയിടങ്ങളിൽ പഞ്ചിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കർശന പരിശോധനകൾ നടത്താനും മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും ആവശ്യമുയർന്നു.

മേഖലാ പ്രസിഡണ്ട് ഇ ജി റാണി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാൻ ആർ രമേശ്‌ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി പി ബി മനോജ്‌കുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് പി ധനുഷ് സംഘടനാ റിപ്പോർട്ടും മേഖലാ ട്രഷറര്‍

എം എ സജി കണക്കും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ഹരീഷ് കുമാർ,ജില്ലാ സെക്രട്ടറി വി ജെ മെർളി, സംസ്ഥാന കമ്മിറ്റി അംഗം എ എം നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ കെ സുഷീർ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ജി സുബിൻ, സംസ്ഥാന കൗൺസിൽ അംഗം എം കെ ഉണ്ണി,കണ്ണൻ ജി,യു എസ് ശരത്കാന്ത്, പി സി സംഗീത, പി സി സവിത എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി

കണ്ണൻ ജി (പ്രസിഡണ്ട് )

യു എസ് ശരത്കാന്ത്, പി സി സംഗീത

(വൈസ് പ്രസിഡണ്ടുമാർ)

പി ബി മനോജ്‌കുമാർ (സെക്രട്ടറി), പി സി സവിത, പി വി ആൽവിൻ ( ജോയിന്റ് സെക്രട്ടറിമാർ) ഇ എ ആശ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി

ശ്രീജ ശ്രീനിവാസൻ (പ്രസിഡണ്ട്) വിദ്യാ ചന്ദ്രൻ (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

Please follow and like us: