സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.5 കോടി രൂപയുടെ പദ്ധതികൾ

സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് വിദ്യാഭ്യാസ, സാംസ്‌കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ മേഖലകളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ ; കല്ലേറ്റുംകര നിപ്മറിന് 22.5 കോടി രൂപ.

 

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് വിവിധ മേഖലകളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതായി എം എൽ എ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി ശാക്തീകരണ കേന്ദ്രമായ നിപ്മറിന് 22.5 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട എജുക്കേഷണൽ ഹബ്ബിന്റെ നിർമ്മാണത്തിന് രണ്ടാംഘട്ടമായി 6 കോടി രൂപയും നടവരമ്പ് ഗവൺമെന്റ് സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അഞ്ച് കോടി രൂപയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ കൂടി ലഭ്യമായതോടെ ഗേൾസ് ഹൈസ്കൂളിലെ പഴയ നാല് കെട്ടിന്റെ മാതൃകയിലുള്ള കെട്ടിടം അതേ മാതൃകയിൽ പുനർനിർമ്മിക്കാൻ കഴിയും. സി അച്യുതമേനോന്റെയും പി കെ ചാത്തൻ മാസ്റ്ററുടെയും പേരിൽ സംയുക്ത സ്മാരകമായി ലൈബ്രറിയും സാമൂഹ്യ പഠന – ഗവേഷണ കേന്ദ്രവും നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കാൻ 5 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ആളൂർ പോലീസ് സ്റ്റേഷൻ നിർമ്മാണം,കൂടൽമാണിക്യം പടിഞ്ഞാറെ നട -പൂച്ചക്കുളം റോഡ് കാനകെട്ടി ബിഎംബിസി ടാറിങ്, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ ചുറ്റുമതിൽ നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും, കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം, കല്ലേറ്റുംകരയിൽ സ്ഥലം ഏറ്റെടുത്ത് കിൻഫ്ര ഐ.ടി പാർക്ക് നിർമ്മാണം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ & സി.ടി സ്കാൻ യൂണിറ്റ്, കൊരുമ്പിശ്ശേരി അഗ്രോ പാർക്ക് നിർമ്മാണം, പടിയൂർ പഞ്ചായത്തിലെ കുത്തുമാക്കൽ ഷട്ടർ നിർമ്മാണം, കാർബൺ ന്യൂട്രൽ കാറളം ഗ്രാമപഞ്ചായത്ത്, കരുവന്നൂർ പുഴ- ഇല്ലിക്കൽ പ്രദേശത്ത് സൈഡ് കെട്ടൽ, പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഷണ്മുഖം കനാലിന് കുറുകെ മരപ്പാലം പുനർനിർമാണം, ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരണവും ആധുനികവൽക്കരണവും, കനോലി കനാൽ വീതി കൂട്ടി ആഴം കൂട്ടി സംസ്ഥാന ജലപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, നന്തി കരുവന്നൂർ പുഴ കെ.എൽ.ഡി.സി കോള്‍ അഗ്രോ എക്കോ – റെസ്പോൺസിബിൾ ടൂറിസം, വേളൂക്കര ഗ്രാമപഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ സാംസ്കാരിക സമുച്ചയ നിർമ്മാണം, താണിശ്ശേരി കെ.എൽ.ഡി.സി ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം- പെരുന്തോട് വീതി കൂട്ടി സംരക്ഷണം, കിഴുത്താണി ജംഗ്ഷൻ സൗന്ദര്യവൽക്കരണം & മനപ്പടി വരെ കാന നിർമ്മാണം, നന്തി ഐ എച്ച് ഡി പി നഗർ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, പെരിഞ്ഞനം- പടിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിർമ്മാണം, ആനന്ദപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടവും സ്റ്റാഫ് ക്വാട്ടേഴ്സ് നിർമ്മാണവും, കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം, കെ.എൽ.ഡി.സി കനാൽ- ഷണ്മുഖം കനാൽ സംയോജനം, പുല്ലൂർ-ഊരകം- കല്ലംകുന്ന് റോഡ് ബി.എം & ബി.സി പുനരുദ്ധാരണം, ഔണ്ടർ ചാൽ പാലം നിർമ്മാണം, കല്ലട ഹരിപുരം ലിസ്റ്റ് ഇറിഗേഷൻ, കാറളം പഞ്ചായത്തിലെ ആലുക്കകടവ് പാലം, ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഫ്ലാറ്റ് ടൈപ്പ് കോട്ടേഴ്സ് നിർമ്മാണം, ഷണ്മുഖം കനാലിൽ സ്ഥിരം പുളിക്കെട്ട് നിർമ്മാണം, ആളൂരിൽ സ്ഥലം ഏറ്റെടുത്ത് ഗവൺമെന്റ് കോളേജ് നിർമ്മാണം, കെട്ടുച്ചിറ സ്ലൂയിസ് കം ബ്രിഡ്ജ്, ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ നവീകരണവും ഭിന്നശേഷി സൗഹൃദമാക്കലും ലിഫ്റ്റ് നിർമ്മാണവുമാണ് ബജറ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് പദ്ധതികൾ

Please follow and like us: