മുരിയാടിനെ വർണ്ണാഭമാക്കി സിയോൺ കൂടാര തിരുനാൾ ഘോഷയാത്ര

മുരിയാടിനെ വണ്ണാഭമാക്കി സിയോൺ കൂടാരതിരുനാൾ ഘോഷയാത്ര

 

ഇരിങ്ങാലക്കുട : മുരിയാടിനെ വർണ്ണാഭമാക്കി സിയോൺ കൂടാരതിരുനാൾ ഘോഷയാത്ര.

ബ്ര. ഷാന്റോ പോളിന്റെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം പഞ്ചായത്ത് ഓഫീസ്, വല്ലക്കുന്ന് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ഭക്തി നിർഭരമായ യാത്രകളിൽ ബൈബിളിലെ 12 ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച 20,000 ൽ പരം വിശ്വാസികളും പങ്കെടുത്തു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ ഘോഷയാത്ര പ്രദേശവാസികൾക്കും നാടിനും വിസ്മയ കാഴ്ചയായി. ഈജിപ്തിന്റെ അടിമത്വത്തിൽ ആയിരുന്ന ദൈവമക്കളുടെ 12 ഗോത്രങ്ങളുടെ പുനസ്ഥാപനത്തിന്റെ അടയാളമായാണ് 12 നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികൾ പ്രദക്ഷണത്തിൽ അണിനിരക്കുന്നത്.

ഈ മാസം 18 ന് ആരംഭിച്ച തിരുനാൾ പരിപാടികൾ നാളെ വൈകീട്ട് സമാപിക്കും.

Please follow and like us: