കെ വി രാമകൃഷ്ണന് ആശാൻ സ്മാരക പുരസ്കാരം

കെ വി രാമകൃഷ്ണന് ആശാൻ സ്മാരക കവിതാ പുരസ്കാരം

തൃശ്ശൂർ : ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശാൻ സ്മാരക അസോസിയേഷൻ്റെ 2025 ലെ ആശാൻ സ്മാരക പുരസ്കാരത്തിന് കവി കെ വി രാമകൃഷ്ണൻ അർഹനായി. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള കവിതാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്ന എന്ന് ഡോ സി കെ രവി , പി വി കൃഷ്ണൻനായർ, പി കെ ഭരതൻമാസ്റ്റർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരിയിൽ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കാവ്യാസ്വാദകരും സാഹിത്യപ്രേമികളും നൽകിയ നിർദ്ദേശങ്ങളിൽ നിന്നും പ്രൊഫ തോമസ് മാത്യു, ഡോ കെ എസ് രവികുമാർ, പി വി കൃഷ്ണൻനായർ എന്നിവർ അടങ്ങുന്ന ജൂറി പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Please follow and like us: