ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്; തോമസ് ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ വ്യക്തമാക്കി ബൂത്ത് ലെവൽ എജൻ്റുമാർ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്ത് ലെവൽ എജൻ്റുമാരുടെ യോഗത്തിന് എത്തിയ എഐസിസി ജനറൽ സെക്രട്ടറി പി വി മോഹൻ്റെ മുമ്പാകെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ ഇക്കാര്യം ഉന്നയിച്ചത്. തോമസ് ഉണ്ണിയാടാൻ ജയസാധ്യത ഇല്ലാത്ത സ്ഥാനാർഥി ആണെന്നും ഇനിയും ഇരിങ്ങാലക്കുടയിൽ അദ്ദേഹത്തെ പരീക്ഷിക്കാൻ മുതിരരുതെന്നും ആവശ്യം ഉയർന്നു. സ്ഥാനാർഥി മണ്ഡലത്തിൽ നിന്നോ പുറത്ത് നിന്നോ ആയാലും അംഗീകരിക്കുമെന്നും കൈപ്പത്തി ചിഹ്നത്തിൽ തന്നെ മൽസരിക്കണമെന്നും ആവശ്യം ഉയർന്നതായിട്ടാണ് സൂചന. യോഗത്തിൽ പങ്കെടുത്ത എല്ലാ ബിഎൽഒ മാരും ഈ നിലപാടിനെ പിന്താങ്ങുകയായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരം കൃത്യമായി നേതൃത്വത്തിനു മുൻപാകെ അറിയിക്കാമെന്നു ഉറപ്പ് നൽകിയാണ് എ ഐ സി സി ജനറൽ സെക്രട്ടറി പി വി മോഹനൻ മടങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ രാജീവ് ഗാന്ധി മന്ദിരത്തിലാണ് യോഗം നടന്നത്.

Please follow and like us: