ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പാലിന് സബ്സിഡി പദ്ധതി

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പാലിന് സബ്സിഡി പദ്ധതി

ഇരിങ്ങാലക്കുട : ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എഴര ലക്ഷം രൂപയാണ് കാട്ടൂർ, കാറളം, മുരിയാട് ഗ്രാമപഞ്ചായത്ത്, പറപ്പൂക്കര പഞ്ചായത്തുകളിലെ ക്ഷീര സഹകരണ ബാങ്ക് സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കായി ചിലവഴിക്കുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമൻ, പി എസ് മനു, കെ കെ ശിവൻകുട്ടി, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ, ക്ഷീര സഹകരണ സംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: