കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇന്ന് വൈകീട്ട് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ

അക്കാദമി നോമിനേഷൻ നേടിയ കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇന്ന്  ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

 

ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പേപ്പർ ഫാക്ടറിൽ ദീർഘനാളായി ജോലി ചെയ്യുന്ന മധ്യവയസ്കനായ യു മാൻ സു അമേരിക്കൻ മാനേജ്മെൻ്റ് വരുന്നതോടെ ജോലി നഷ്ടപ്പെടുന്ന ആശങ്കയിലാണ് . തൊഴിൽ നിലനിറുത്താൻ കമ്പനിയിലെ യോഗ്യതയുള്ള മറ്റ് ജീവനക്കാരെ വധിക്കാൻ അയാൾ പദ്ധതിയിടുന്നു.. ടൊറൻ്റോ , സാവന്ന, സ്റ്റോക്ഹോം അടക്കമുള്ള നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ 139 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് റോട്ടറി മിനി എസി ഹാളിൽ.

Please follow and like us: